1 GBP = 103.81

പോളണ്ടിനെ വീഴ്ത്തി സെനഗൽ, ഈജിപ്തിനെ തകർത്ത് റഷ്യ

പോളണ്ടിനെ വീഴ്ത്തി സെനഗൽ, ഈജിപ്തിനെ തകർത്ത് റഷ്യ

മോസ്​കോ: സെൽഫ്​ ഗോളും പ്രതിരോധ പിഴവിൽനിന്ന്​ മറ്റൊരു ഗോളും. രണ്ടു​ ലോകകപ്പുകള​ുടെ ഇടവേളക്കുശേഷം ലോകപോരാട്ടങ്ങ​ൾക്കെത്തിയ പോളണ്ടിനെ വീഴ്​ത്താൻ രണ്ടാം ലോകകപ്പ്​ മാത്രം കളിക്കുന്ന സെനഗാളിന്​ അത്രയേ വേണ്ടിവന്നുള്ളൂ. അവസാന ഘട്ടത്തിൽ ഒരു ഗോളുമായി പോളണ്ട്​ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും സെനഗാൾ പിടിച്ചുനിന്നു. ഗ്രൂപ്​ എച്ചിലെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ 2-1ന്​ മറികടന്നാണ്​​ സെനഗാൾ മൂന്നു​ പോയൻറ്​ സ്വന്തമാക്കിയത്​. 37ാം മിനിറ്റിൽ പോളണ്ട്​ ഡിഫൻഡർ തിയാഗോ സിയോനകി​​െൻറ സെൽഫ്​ ഗോളിലൂടെയാണ്​ സെനഗാൾ മുന്നിലെത്തിയത്​. 60ാം മിനിറ്റിൽ എംബായെ നിയാങ്ങിലൂടെ ലീഡ്​ ഇരട്ടിയാക്കിയ സെനഗാളിനെതിരെ 86ാം മിനിറ്റിലാണ്​ ഗ്രിഗോർസ്​ ക്രിചോവെയ്​കിലൂടെ പോളണ്ട്​ ഒരു ഗോൾ തിരിച്ചടിച്ചത്​.

യോഗ്യത റൗണ്ടിൽ 16 ഗോൾ അടിച്ചുകൂട്ടി റെക്കോഡിട്ടിരുന്ന സൂപ്പർ സ്​ട്രൈക്കർ റോബർട്ട്​ ലെവൻഡോവ്​സ്​കി അ​േമ്പ നിറംമങ്ങിയത്​ പോളണ്ടിന്​ തിരിച്ചടിയായി. മറുവശത്ത്​ മിന്നുംതാരം സാദിയോ മാനെ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും മുൻനിരയിൽ എംബായെ നിയാങ്​ കത്തിപ്പടർന്ന​ത്​ സെനഗാളിന്​ മുൻതൂക്കം നൽകി.

ഇൗജിപ്​തിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം​ മൽസരത്തിൽ റഷ്യക്ക്​ ജയം. ഒന്നിനെതിരെ മൂന്നു ഗോൾക്കാണ്​ റഷ്യയുടെ ജയം. മുഹമ്മദ്​ സലാഹി​ലുടെ റഷ്യൻ ലോകപ്പിൽ തിരി​ച്ചെത്താമെന്ന കണക്ക്​ കൂട്ടിയ ഇൗജിപ്​തിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ മൽസരഫലം. ഇതോടെ ഇൗജിപ്​തി​​​​​െൻറ പ്രീക്വാർട്ടർ പ്രവേശനം അനിശ്​ചിതത്വത്തിലായിരിക്കുകയാണ്​

മൽസരത്തിലെ ആദ്യ മിനുട്ടുകളിൽ റഷ്യൻ മുന്നേറ്റം കണ്ടെങ്കിലും. പിന്നീട്​ ഇൗജിപ്​ത്​ പതിയെ താളം വീണ്ടെടുത്തു. ചില നല്ല മുന്നേറ്റങ്ങൾ റഷ്യക്കെതിരെ നട​ത്തി​യെങ്കിലും ഗോളായില്ല. ഇതോടെ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇൗജിപ്​ത്​ താരം അഹമ്മദ്​ ഫാഹ്​തിയുടെ സെഫ്​ ഗോളിലുടെ റഷ്യ മുന്നിലെത്തി. തുടർന്ന്​ 59ാം മിനിട്ടിൽ ചെറിഷെവും 62ാം മിനുട്ടുൽ സ്യൂബയും റഷ്യക്കായി ഗോളുകൾ നേടി.മുഹമ്മദ്​ സലാഹിന്​ ലഭിച്ച പെനാൽട്ടിയിലുടെയായിരുന്നു ഇൗജിപ്​ത്​ ആശ്വാസ ഗോൾ നേടിയത്​. ​മുഹമ്മദ്​ സലാഹ്​ എത്തുന്നതോടെ ഇൗജിപ്​ത്​ ടീം കുടുതൽ കരുത്തരാവുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതിൽ റഷ്യൻ താരങ്ങൾ വിജയിച്ചതോടെ ഇൗജിപ്​തിന്​ കാര്യങ്ങൾ ദുഷ്​കരമാവുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more