1 GBP = 103.12

പ്രേഷിത നവീകരണത്തിനായി സെഹിയോനിൽ വൻഒരുക്കങ്ങൾ. ശുശ്രൂഷാനുഭവ ധ്യാനം 17,18 തീയതികളിൽ.ഫാ.സോജി ഓലിക്കലും ജോൺ ഡി യും നയിക്കും….

പ്രേഷിത നവീകരണത്തിനായി സെഹിയോനിൽ വൻഒരുക്കങ്ങൾ. ശുശ്രൂഷാനുഭവ ധ്യാനം 17,18 തീയതികളിൽ.ഫാ.സോജി ഓലിക്കലും ജോൺ ഡി യും നയിക്കും….

ബർമിങ്ഹാം: ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടക്കുന്നു. ധ്യാനത്തിലേക്കുള്ള റെജിസ്ട്രേഷൻ തുടരുന്നു .കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ മറ്റ് മേഖലകളിലോ പ്രവർത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി ,ഞായർ തീയതികളിൽ സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ദാസും ചേർന്ന് നയിക്കും. രണ്ട് ദിവസങ്ങളിലും കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും .
ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന അബഅഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ .സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തിൽ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്കോ ആയതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാം.
കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട്‌ ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 18 ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6 വരെ.
ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമാണ്.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.
കൂടുതൽ വിവരങ്ങൾക്ക്
അനി ജോൺ ‭07958 745246‬.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more