1 GBP = 103.12

റിപ്പബ്ലിക് ദിനത്തിൽ പാക് ആക്രമണം ഉണ്ടാകുമെന്ന് സൂചന; സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

റിപ്പബ്ലിക് ദിനത്തിൽ പാക് ആക്രമണം ഉണ്ടാകുമെന്ന് സൂചന; സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസി(ഐ.എസ്.ഐ)യുടെ നേതൃത്വത്തിൽ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റവും ആക്രമണവും ഉണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ കഴിയും വരെ ജാഗ്രത പാലിക്കാനാനാണ് ഇന്റലിജൻസിന്റെ നിർദ്ദേശം.

തങ്ങൾക്ക് കിട്ടുന്ന ഭീകരഫണ്ട് മുടങ്ങാതിരിക്കാൻ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഐ.എസ്.ഐ പിന്തുണയോടെ ഭീകര സംഘടനകൾ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പാക് ഏജൻസികളുടെ രഹസ്യ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. റാവൽപ്പിണ്ടിയിൽ നടന്ന യോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ഐ.എസ്.ഐ ഉദ്യോഗസ്ഥർ, തീവ്രവാദി നേതാക്കൾ എന്നിവർ ചേർന്ന് ആക്രമണം നടത്തുന്നതിന് രൂപരേഖ തയ്യാറാക്കി. കാശ്‌മീർ മേഖലയിൽ തങ്ങളുടെ സ്വാധീനം കുറയുന്നതായും നുഴഞ്ഞു കയറ്റം തടസപ്പെടുന്നതായും ഈ യോഗത്തിൽ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയിബ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ഇന്റലിജൻസ് വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു. തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവിമാർക്കും മുന്നറിയിപ്പ് സന്ദേശം അയച്ചത്. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് റിപ്പബ്ലിക് ദിനം കഴിയുന്നത് വരെ കനത്ത സുരക്ഷ പാലിക്കാനാണ് നിർദ്ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more