1 GBP = 104.05

പഞ്ചാബില്‍ സൈനിക ആസ്ഥാനത്തിന്റെ രഹസ്യ രേഖകള്‍ കാണാതായി ; അന്വേഷണം ആരംഭിച്ചു

പഞ്ചാബില്‍ സൈനിക ആസ്ഥാനത്തിന്റെ രഹസ്യ രേഖകള്‍ കാണാതായി ; അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഢ്: സെെന്യത്തിന്റെ നിർണായക വിവരങ്ങൾ അടങ്ങിയ രേഖകൾ പഞ്ചാബിലെ സെെനിക ആസ്ഥാനത്ത് നിന്നും നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ ജലന്തർ സെെനിക ആസ്ഥാനത്ത് നിന്നുമാണ് രേഖകൾ നഷ്‌ടമായത്. ലഫ്‌റ്റനന്റ് കേണൽ റാങ്കിലുള്ള ജനറൽ സ്റ്റാഫ് ഓഫീസർക്കാണ് രേഖകൾ സൂക്ഷിക്കുന്നതിനായുള്ള ചുമതല.അതുകൊണ്ട് തന്നെ രേഖകൾ നഷ്‌ടപ്പെട്ട സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

രേഖകൾ നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജൻസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് സന്ദർശിച്ചവരെയും ഓഫീസുമായി ബന്ധപ്പെട്ട് ജോലി ചെയ്‌തവരെയും ചോദ്യം ചെയ്യാനും ഇന്റലിജൻസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലാണെന്നും സംഭവുമായി ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more