1 GBP = 103.12

ഫണ്ടില്ല; വെസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂളിൽ പ്രവർത്തി ദിനം നാലര ദിവസമായി ചുരുക്കി; പ്രതിഷേധവുമായി മാതാപിതാക്കൾ

ഫണ്ടില്ല; വെസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂളിൽ പ്രവർത്തി ദിനം നാലര ദിവസമായി ചുരുക്കി; പ്രതിഷേധവുമായി മാതാപിതാക്കൾ

ലണ്ടൻ: പഠിപ്പിക്കുന്ന സാമയം ചുരുക്കി ഫണ്ട് കണ്ടെത്താനെ മാർഗ്ഗമുള്ളൂ, സ്‌കൂൾ അധികൃതരുടെ നടപടി ബുദ്ധിമുട്ടിലാക്കിയത് കുട്ടികളെയും മാതാപിതാക്കളെയും. പണമില്ലെന്ന കാരണത്താൽ വെസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂളിലാണ് അധികൃതർ പ്രവർത്തി ദിനം നാലര ദിവസമായി ചുരുക്കിയത്. വെസ്റ്റ് ലണ്ടനിലെ ഐസിൽവർത്തിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളിലാണ് പുതിയ സമയക്രമം. അഞ്ചു ദിവസത്തിൽ നിന്ന് നാലര ദിവസത്തിലേക്ക് ചുരുക്കിയത് കുട്ടികളുടെ പഠന നിലവാരത്തെയും കാര്യമായി ബാധിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു.

മാതാപിതാക്കളിൽ രണ്ടു പേരും ജോലി ചെയ്യുന്നവരെയാണ് പുതിയ നിയമം ഏറ്റവുമധികം ബാധിക്കുക. ചൈൽഡ് കെയറിന് കൂടുതൽ പണം കണ്ടെത്തേണ്ടി വരുന്നതും പുതിയ ചൈൽഡ് കെയറർമാരെ കണ്ടെത്തേണ്ടി വരുന്നതും മാതാപിതാക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്ന് അവർ പറയുന്നു.

വിൻഡോ ക്ളീനറായ നിക്കി ബിഷ്ടൻ പുതിയ നിയമത്തെ അതിരൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. അദ്ദേഹത്തിന്റെ ഏഴു വയസ്സായ മകൾ ഇവിടെയാണ് പഠിക്കുന്നത്. താനും ഭാര്യയും ജോലി ചെയ്യുന്നവരാണെന്നും, ഇപ്പോൾ തന്നെ കുട്ടികളുടെ കാര്യം പരമാവധി അഡ്ജസ്റ് ചെയ്താണ് നോക്കുന്നത്. അതിനിടയിൽ അധികൃതർ നടപ്പിലാക്കിയ പുതിയ നിയമം തങ്ങളുടെ ജോലിയെ ഏറെ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത് കൂടാതെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നിരവധി മാതാപിതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്‌കൂൾ അധികൃതർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഇനി മുതൽ വെള്ളിയാഴ്ചകളിൽ സ്‌കൂൾ സമയം അവസാനിക്കുന്നത് ഉച്ചക്ക് 12.45 ന് ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more