1 GBP = 104.04

പ്രതിഷേധം വ്യാപകം; മിനിമം ബാലൻസ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കാൻ ഒരുങ്ങുന്നു

പ്രതിഷേധം വ്യാപകം; മിനിമം ബാലൻസ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കാൻ ഒരുങ്ങുന്നു

മുംബയ്: വ്യാപക പ്രതിഷേധത്തെ തുടർന്ന് മിനിമം ബാലൻസ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മിനിമം ബാലൻസ് നിബന്ധന 1000 രൂപയാക്കി നി‌ജപ്പെടുത്താനാണ് സ്‌റ്റേറ്റ് ബാങ്കിന്റെ നീക്കം. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.

മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന കാരണത്താൽ ഉപഭോക്താക്കളെ കൊളളയടിച്ച് പൊതുമേഖലാബാങ്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാത്രം 1771 കോടി രൂപ ഈടാക്കി.

ജൂലായ്‌-സെപ്‌തംബർ പാദത്തിലെ അറ്റാദായത്തേക്കാൾ വലിയതുകയാണ് മിനിമം ബാലൻസ് പിഴയിനത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. 1581 കോടി രൂപ അറ്റാദായമായി ലഭിച്ചപ്പോൾ, മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 1771 കോടി രൂപയാണ് എസ്.ബി.ഐ ഈടാക്കിയത്.

അഞ്ചുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം മിനിമം ബാലൻസ് നിർബന്ധമാക്കിയ എസ്.ബി.ഐ, ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജൻധൻ അക്കൗണ്ടുകളെയും മാത്രം ഒഴിവാക്കി. നാൽപത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐയ്‌ക്കുളളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more