1 GBP = 103.12

‘സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടന്‍’ ഉത്ഘാടനം രൂപത ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ നിര്‍വഹിക്കും; ഉത്ഘാടനം ജൂലൈ രണ്ടിന്….

‘സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടന്‍’ ഉത്ഘാടനം രൂപത ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ നിര്‍വഹിക്കും; ഉത്ഘാടനം ജൂലൈ രണ്ടിന്….

 ബെന്നി പെരിയപ്പുറം

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ ‘സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടന്‍’ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ വരുന്ന ഞായറാഴ്ച (2/07/2017) സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉദ്ഘാടനം ചെയ്യും. പതിനാല് വയസ്സ് വരെ മാത്രം ജീവിച്ച കത്തോലിക്കാ സഭയിലെ വിശുദ്ധന്‍, ഡൊമിനിക് സാവിയോ ആണ് കമ്മീഷന്റെ മധ്യസ്ഥന്‍. പാപത്തെക്കാള്‍ മരണം എന്നതായിരുന്നു വിശുദ്ധന്റെ ജീവിതത്തിലെ ആപ്തവാക്യം.

ഉദ്ഘാടന പരിപാടികള്‍ക്ക് രൂപത ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കരിപ്പായി, കൈക്കാരന്മാരായ റോയി ഫ്രാന്‍സീസ്, സുദീപ് എബ്രഹാം ആനിമേറ്റേഴ്സ് ആയ ജോസ് വര്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കും.സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രൂപതയിലെ മുഴുവന്‍ വൈദികരെയും, സംഘടന ആനിമേറ്റേഴ്സിന്റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രായത്തിലും, ജ്ഞാനത്തിലും, മാതാപിതാക്കന്മാരുടെ പ്രീതിയിലും വളര്‍ന്നു വന്ന നസ്രസ്സിലെ യേശുവിനെപ്പോലെ വളരുവാനും ശോഭിക്കുവാനും കുട്ടികള്‍ക്ക് ‘സാവിയോ ഫ്രണ്ട്സ്’ നേതൃത്വം നല്‍കും.

The Co-operative Academy of Stoke on Trent

Westport road,

Tunstall,  Stoke on Trent, ST6 4LD 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more