1 GBP =
breaking news

ചരിത്രം തിരുത്തി സൗദി സ്ത്രീകൾ; വാഹനവുമായി നിരത്തിൽ

ചരിത്രം തിരുത്തി സൗദി സ്ത്രീകൾ; വാഹനവുമായി നിരത്തിൽ

റിയാദ്: സൗദിയിൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങി. സ്വദേശികളും വിദേശികളുമായി 54000 ത്തിൽ അധികം സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസൻസ് നേടി ചരിത്ര മുഹൂർത്തത്തിന് തുടക്കമിട്ടത്. ഇരുചക്രവാഹനങ്ങൾക്ക് പുറമെ കാർ, ഹെവി ലൈസൻസുകൾ വരെ നേടിയവരും ഉണ്ട്.

പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും ട്രാഫിക് വിഭാഗം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ടാക്സി വാഹനം ഓടിക്കാനും വനിതകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം സെപ്തംബർ 26നാണ് സ്ത്രീകൾക്കും വാഹനം ഓടിക്കാൻ അനുമതി നൽകി സൗദി ഭരണാധികാരി ഉത്തരവിറക്കിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more