1 GBP =
breaking news

സൗദി ഫുട്‌ബോള്‍ താരങ്ങൾ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം

സൗദി ഫുട്‌ബോള്‍ താരങ്ങൾ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം

റഷ്യയില്‍ സൗദിഅറേബ്യ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. ഉറുഗ്വെക്കെതിരെ ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കായി താരങ്ങളെയും വഹിച്ചുകൊണ്ടു വന്ന ഔദ്യോഗിക വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. റോസ്താവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്‍ജിനുകളിലൊന്നിന് തീപിടിക്കുകയായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് താരങ്ങളുമായി പുറപ്പെട്ട റോസ്സിയ എയര്‍ബസ് എ319 അപകടത്തില്‍പെട്ടത്.ടീമിനെ സുരക്ഷിതമായി പുറത്തെത്തിച്ചതായി റഷ്യന്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വിമാനത്തിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more