1 GBP = 103.12

സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം.പൊതുമാപ്പ് അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 15ന് ആരംഭിച്ച പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്.പിടിയിലായവരില്‍ 99 ശതമനവും യമന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുളളവര്‍ ഒരു ശതമാനവുമാണ്.

താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ചതിന് 1.01 ലക്ഷം വിദേശികളാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘകരായ 52,835 പേരും കസ്റ്റഡിയിലായിട്ടുണ്ട്. യമന്‍ കര അതിര്‍ത്തിവഴി അനധികൃതമായി കടന്നതെന്ന് കരുതുന്ന 26,639 പേരെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി സുരക്ഷാ സേനയാണ് പിടികൂടിയത്.

നിയമ ലംഘകരായ വിദേശികള്‍ക്ക് താമസം, ജോലി, യാത്ര, അഭയം എന്നിവ നല്‍കിയ കുറ്റത്തിന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 430 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more