1 GBP = 103.95
breaking news

മാതൃദിനത്തിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; സംഭവം കണ്ണൂരിൽ

മാതൃദിനത്തിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: മദ്യലഹരിയിലെത്തിയ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണൂർ ചാവശേരി വയലാറമ്പ് വെമ്പടിച്ചാലിലെ പരേതനായ എം.കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.പാർവതിയമ്മ (83) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ കെ.സതീശനെ (43) മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്‌തു.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സതീശൻ ഉറങ്ങി കിടക്കുകയായിരുന്ന പാർവതിയമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ താൻ കൊന്നതായി പറയുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സതീശനെ കസ്റ്റഡിയിലെടുത്തു. പാർവതിയമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more