1 GBP = 103.97

തമിഴകത്തെ അപ്പാടെ കൈപ്പിടിയിലൊതുക്കാന്‍ ചിന്നമ്മയുടെ അണിയറ നീക്കങ്ങള്‍; ജയലളിതയുടെ പിന്‍ഗാമിയായി ശശികലയെത്തുമോ?

തമിഴകത്തെ അപ്പാടെ കൈപ്പിടിയിലൊതുക്കാന്‍ ചിന്നമ്മയുടെ അണിയറ നീക്കങ്ങള്‍; ജയലളിതയുടെ പിന്‍ഗാമിയായി ശശികലയെത്തുമോ?

ജയലളിതയുടെ മരണത്തോടെ നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു ഏടിന് തുടക്കമാകുന്നതായി റിപ്പോര്‍ട്ട്. ജയലളിതയുടെ പിന്‍ഗാമിയായി തമിഴകം ഭരിക്കാന്‍ ശശികല വരണമെന്ന് ഒരു വിഭാഗം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതോടെയാണ് പുതിയ രാഷ്ട്രീയ വികാസങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.

ജയലളിതയുടെ പിന്‍ഗാമിയാകാന്‍ എന്തുകൊണ്ടും യോഗ്യത ചിന്നമ്മ എന്നറിയപ്പെടുന്ന ശശികലയ്ക്കാണെന്നും ഇതിനായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒ പനീര്‍ സെല്‍വം ഒരുക്കമാണെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ശശികലയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പ്രസ്താവനയാണ് അണ്ണാ ഡിഎംകെ പോഷകസംഘടന ‘ജയലളിത പേരവൈ’യുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ഉദയകുമാര്‍ വ്യക്തമാക്കിയത്.

പാര്‍ട്ടിയിലും ഭരണത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണ്. ഇതിനായി വിശ്വസ്തനായ പനീര്‍ സെല്‍വം സ്ഥാനമൊഴിയാന്‍ മടിക്കില്ലെന്നും ഉദയകുമാര്‍ പറഞ്ഞത് അതീവ ഗൌരവത്തോടെയാണ് തമിഴകം വീക്ഷിച്ചത്.

ജയലളിത മരിച്ച സാഹചര്യത്തില്‍ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം അകലയല്ലെന്നാണ് ശശികല അനുകൂലികളുടെ കണക്കുകൂട്ടല്‍. ഇത് പരിഗണിച്ച് ആര്‍കെ നഗറില്‍ ശശികലയെ മത്സരിപ്പിക്കാനും അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ പനീര്‍ സെല്‍വം തയാറാണെന്നും അമ്മയുടെ പിന്‍ഗാമിയാകാന്‍ അവര്‍ക്ക് യോഗ്യത ഉണ്ടെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം പേര്‍ വാദിക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ ശശികലയുടെ ഇടപെടലിനെ ശക്തമായി എതിര്‍ക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികല എത്തുന്നത് പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത പ്രവര്‍ത്തകരാണ് അണ്ണാ ഡിഎംകെയില്‍ ഭൂരിപക്ഷവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more