1 GBP = 103.68

ഭരണം കയ്യാളാന്‍ ശശികലയും ഓ പി എസും ഒഴുക്കിയത് കോടികള്‍; ഓരോ എം എല്‍ എ ക്കും നല്‍കിയത് രണ്ടു മുതല്‍ പത്ത് കോടി രൂപ വരെ; ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ഭരണം കയ്യാളാന്‍ ശശികലയും ഓ പി എസും ഒഴുക്കിയത് കോടികള്‍; ഓരോ എം എല്‍ എ ക്കും നല്‍കിയത് രണ്ടു മുതല്‍ പത്ത് കോടി രൂപ വരെ; ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതിനായി തങ്ങള്‍ക്ക് കൈക്കൂലിയായി പണവും സ്വര്‍ണവും വിതരണം ചെയ്തതായി തമിഴ്‌നാട്ടിലെ എം.എല്‍.എമാര്‍ സമ്മതിക്കുന്ന ഒളികാമറ ദൃശ്യങ്ങള്‍ പുറത്തു വന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സര്‍ക്കാറിന് നിയമസഭയില്‍ വിശ്വാസേവാട്ട് നേടാന്‍ കോടികള്‍കൈമാറിയതായി അണ്ണാ ഡി.എം.കെ എം.എല്‍.എമാരാണ് വെളിപ്പെടുത്തിയത്. രണ്ടു കോടി മുതല്‍ 10 കോടി രൂപവരെയും സ്വര്‍ണവും നല്‍കിയതായി ഒളികാമറ ദൃശ്യങ്ങളില്‍ എം.എല്‍.എമാര്‍ വ്യക്തമാക്കി.

130ഓളം എം.എല്‍.എമാരെ ഒളിവില്‍ താമസിപ്പിച്ച കാഞ്ചീപുരം കൂവത്തൂര്‍ റിസോര്‍ട്ടില്‍ പളനിസാമിക്കായി ജനറല്‍ സെക്രട്ടറി ശശികലയും ടി.ടി.വി. ദിനകരനും ഉള്‍പ്പെട്ട മണ്ണാര്‍ഗുഡി കുടുംബത്തിന്റെയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ വന്‍ വിലപേശലാണ് നടത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോഴപ്പണം കിട്ടിയതുകൊണ്ടാണ് വിശ്വാസവോട്ടില്‍ എടപ്പാടിക്ക് അനുകൂലമായി വോട്ട്‌ചെയ്തതെന്ന് അണ്ണാ ഡി.എം.കെ അംഗമായ സുളൂര്‍ എം.എല്‍.എ കനകരാജ് വെളിപ്പെടുത്തുന്നു.

ഒരു എം.എല്‍.എയുടെ വോട്ടിന് വേണ്ടി ഏതാണ്ട് 6 കോടി വരെ മുടക്കാന്‍ ശശികല വിഭാഗം തയ്യാറായിരുന്നുവെന്നും ദൃശ്യങ്ങളില്‍ വിശദീകരിക്കുന്നു. എന്നാല്‍ പിന്നീട് ഇത്രയും വലിയ തുക കൈമാറ്റം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് സ്വര്‍ണത്തിലേക്ക് മാറി. രണ്ടു കോടിയില്‍ തുടങ്ങുന്ന വിലപേശല്‍ 10 കോടി രൂപയില്‍ വരെ എത്തി. ഒപ്പം നിര്‍ത്താന്‍ കൂടുതല്‍ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഇതില്‍ ചില എം.എല്‍.എമാര്‍ പത്ത് കോടി രൂപ വരെ കൈക്കൂലി വാങ്ങിയതായും വെളിപ്പെടുത്തുന്നു. കോഴ കൃത്യമായി കിട്ടാത്തതുകൊണ്ടാണ് ശശികല ക്യാമ്പ് വിട്ട് വിമതവിഭാഗമായ ഒ.പന്നീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നതെന്ന് സൗത്ത് മധുര എം.എല്‍.എ എസ്.എസ്. ശരവണന്‍ വെളിപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more