1 GBP = 103.89

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

ബംഗളൂരൂ: അനധികൃത സ്വത്ത് സന്പാദന കേസില്‍ നാലു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ശശികല വൈകിട്ടോടെ ജയില്‍ മോചിതയാവും.
ശശികലയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കുകയും ശിക്ഷ പുന:സ്ഥാപിക്കുകയുമായിരുന്നു. ശശികലയെ കൂടാതെ ജെ. ഇളവരശി, വി. എന്‍. സുധാകരന്‍ എന്നിവര്‍ക്കും പ്രത്യേക വിചാരണകോടതി നാല് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ പത്ത് കോടി രൂപ വീതം പിഴയും അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

199196 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സന്പാദിച്ചു എന്നാണ് കേസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more