1 GBP = 104.08

ശശി കപൂറിനും ശ്രീദേവിക്കും ഓസ്‌കാർ വേദിയിൽ ആദരം

ശശി കപൂറിനും ശ്രീദേവിക്കും ഓസ്‌കാർ വേദിയിൽ ആദരം

ലോസാഞ്ചലസ്: അന്തരിച്ച ബോളിവുഡ് താരങ്ങളായ ശശി കപൂർ,​ ശ്രീദേവി എന്നിവർക്ക് തൊണ്ണൂറാമത് ഓസ്‌കാർ വേദിയിൽ ആദരം. ശ്രീദേവിയെ കൂടാതെ ബോഗെർ മൂറെ,​ ജൊനാഥൻ ഡെമി,​ ജോർജ് റോമെറോ. ഹാരി ഡീൻ സ്റ്റാന്റൺ,​ ജെറി ലെവിസ്,​ ഴാൻ മൊറെയു,​ മാർട്ടിൻ ലാൻഡൗ എന്നിവർക്കും ഓസ്‌കാർ വേദിയിൽ ആദരം അർപ്പിച്ചു.

അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെ ലോസാഞ്ചലസിലെ ‌ഡോൾബി തീയേറ്ററിലെ കൂറ്റൻ സ്ക്രീനിൽ ശശി കപൂറിന്റേയും ശ്രീദേവിയുടേയും ചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം ലഘുവിവരണം നൽകുകയായിരുന്നു.

2017ലാണ് ശശി കപൂർ അന്തരിച്ചത്. ഫെബ്രുവരി 24ന് ദുബായിൽ വച്ചാണ് ശ്രീദേവി അന്തരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more