1 GBP = 103.75

ശശീന്ദ്രന്റെ മടങ്ങിവരവ് സാധ്യത വൈകും; ഫോൺവിളിക്കേസ് ഹൈക്കോടതി ഡിസംബറിലേക്ക് മാറ്റി

ശശീന്ദ്രന്റെ മടങ്ങിവരവ് സാധ്യത വൈകും; ഫോൺവിളിക്കേസ് ഹൈക്കോടതി ഡിസംബറിലേക്ക് മാറ്റി

കൊച്ചി: ഫോൺവിളിക്കേസിൽ ആരോപണ വിധേയനായ എ.കെ.ശശീന്ദ്രൻ എം.എൽ.എയുടെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് വൈകാൻ സാദ്ധ്യത. ഫോൺവിളിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതിക്കാരി സമർപ്പിച്ച ഹർജി ഡിസംബർ 12ലേക്ക് മാറ്റി. കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ഫോൺവിളിക്കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ആവശ്യത്തിനെതിരെ മറ്റൊരു ഹർജി കൂടി ഇന്ന് ഹൈക്കോടതിയിലെത്തി. ഇതടക്കം സമർപ്പിക്കപ്പെട്ട മൂന്ന് ഹർജികളും ഡിസംബർ 12ന് പരിഗണിക്കും.

അതേസമയം, ശശീന്ദ്രനെ എത്രയും പെട്ടെന്ന് മന്ത്രിയാക്കണമെന്നാണ് എൻ.സി.പി നിലപാട്. ഇന്ന് കൊച്ചിയിൽ എൻ.സി.പി നേതൃയോഗം ചേരുന്നുണ്ട്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തന്നെയാണ് ഈ യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കേസിൽ ജുഡീഷ്യൽ കമ്മിഷൻ കുറ്റവിമുക്തനാക്കിയതോടെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതാണ് മര്യാദയെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.പി.പീതാംബരൻ മാസ്‌റ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇടതുമുന്നണിയോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ശശീന്ദ്രനെതിരായ കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികൾക്ക് പിന്നിൽ തോമസ് ചാണ്ടിയാണെന്നാണ് എൻ.സി.പിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കായൽ കൈയേറ്റക്കേസിൽ തോമസ് ചാണ്ടിയുടെ ഹർജി അടുത്ത ദിവസം തന്നെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. പുറത്താക്കപ്പെട്ട മന്ത്രിമാരിൽ ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാൾക്ക് മന്ത്രിപദത്തിൽ തിരിച്ചെത്താമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more