1 GBP = 103.76

കേന്ദ്രമന്ത്രിയുടെ മകനും പ്രമുഖർക്കും മാഫിയ ഇടപാടുകൾ, രാഷ്ട്രീയക്കാർ ചെയ്യാൻ പാടില്ലാത്ത ബിസിനസുകൾ അവർ ചെയ്തു’ – പുതിയ വെളിപ്പെടുത്തലുമായി സരിത

കേന്ദ്രമന്ത്രിയുടെ മകനും പ്രമുഖർക്കും മാഫിയ ഇടപാടുകൾ, രാഷ്ട്രീയക്കാർ ചെയ്യാൻ പാടില്ലാത്ത ബിസിനസുകൾ അവർ ചെയ്തു’ – പുതിയ വെളിപ്പെടുത്തലുമായി സരിത

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ പടുകുഴിയിലാക്കിയിരിക്കുകയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍‌മേല്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം ഉമ്മന്‍‌ചാണ്ടിക്കെതിരെ മാനഭംഗത്തിനും അഴിമതിക്കും കേസെടുക്കും.

സോളാർ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി സരിത രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും സരിത പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ മകനും മറ്റ് ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ടെന്നും ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത വെളിപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്കും ഇതുമായി ബന്ധമുണ്ട്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത ബിസിനസുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറഞ്ഞു.

ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എന്ന് സരിത എഴുതിയ 25 പേജുള്ള കത്ത് 2016 ഏപ്രില്‍ മൂന്നിനാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. കോടതിയില്‍ ഹാജരാക്കുന്നതിനായി സരിത എഴുതിയ കത്താണിത്.

പലരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതോടെയാണ് ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞത്. എന്നാല്‍, അദ്ദേഹം അത് കാര്യമായി എടുത്തില്ല. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത്. ക്ലിഫ് ഹൌസിലോ മറ്റു ഓഫീസുകളിലോ തന്നെയാരും തടഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാവുന്ന സാഹചര്യമുണ്ടായിരുന്നു എന്നും സരിത പറഞ്ഞു.

മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവര്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. ചെറിയ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും ബെന്നി ബഹനാൻ ഫോണ്‍ വിളിക്കുമായിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പരിചയപ്പെടുത്തി തന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. എന്നാല്‍, തുടര്‍ന്നങ്ങോട്ടുള്ള കാലത്ത് തന്നെ സഹായിക്കാന്‍ ഗണേഷിനായില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more