തന്റെ ജീവിതം സിനിമയാക്കേണ്ടെന്ന് സാനിയ


തന്റെ ജീവിതം സിനിമയാക്കേണ്ടെന്ന് സാനിയ

മേരികോമിന്റേയും ധോണിയുടേയും അസ്ഹറുദ്ദീന്റേയും ജീവിതകഥകള്‍ സിനിമയായതിന് പിന്നാലെ സാനിയ മിര്‍സയുടെ ജീവിതകഥയും സിനിമയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി താരം. തന്റെ കഥ തത്കാലം സിനിമയാക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളേയും കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സാനിയ ചൂണ്ടിക്കാട്ടി. ജീവിതം സിനിമയാക്കാന്‍ സമീപിച്ചുവരോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയതായും സാനിയ അറിയിച്ചു.

ജീവിതത്തിലെ നഷ്ടങ്ങളും പരാജയങ്ങളും തന്നെ വേട്ടയാടിയിട്ടുണ്ടെന്നും ചില നഷ്ടങ്ങളില്‍ നിന്ന് മോചനം നേടാന്‍ മാസങ്ങളെടുക്കാറുണ്ടെന്നും സാനിയ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് റിയോ ഒളിമ്പിക്‌സിലേറ്റ തിരിച്ചടിയില്‍ നിന്ന് തിരിച്ചുവന്നതെന്നും സാനിയ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 267