സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി, സാന്ദ്രയും ഭര്‍ത്താവും തന്റെ പ്രോപ്പര്‍ട്ടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് വിജയ് ബാബു


സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി, സാന്ദ്രയും ഭര്‍ത്താവും തന്റെ പ്രോപ്പര്‍ട്ടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് വിജയ് ബാബു

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ കച്ചവടപങ്കാളിയും നടനുമായ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി. സാന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ കച്ചവടപങ്കാളിയും ഭര്‍ത്താവും ചേര്‍ന്ന് തന്റെ പ്രോപ്പര്‍ട്ടി തട്ടിയെടുക്കാനായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഇത് താന്‍ തെളിയിക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

വിജയ് ബാബു തന്നെ മര്‍ദ്ദിച്ചുവെന്ന ്കാട്ടി സാന്ദ്ര തോമസ് എളമക്കര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഓഫീസില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ വിജയ് ബാബു തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണകമ്പനി നടത്തിവരുകയായിരുന്നു. ഫിലിപ്പ് ആന്‍ഡ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങി പത്തോളം സിനിമകളാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം നടന്നുവരുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 426