1 GBP = 103.96

ഓക്സ്ഫോർഡിൽ മലയാളി മരണമടഞ്ഞു

ഓക്സ്ഫോർഡിൽ മലയാളി മരണമടഞ്ഞു

ഓക്സ്ഫോർഡ് മലയാളികളെ കണ്ണീരിലാഴ്ത്തി ഓക്സ് മാസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ സാമുവല്‍ വര്‍ഗീസ്‌ (57 വയസ് ) മരണമടഞ്ഞു.ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയായ സാമുവല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പ്പിറ്റലില്‍ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

മുന്‍പ് സൌദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് കുടിയേറിയത്.യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഷെറിന്‍ മേല്‍ബിന്‍ എന്നിവര്‍ മക്കള്‍.

സാമുവലിന്റെ ആകസ്മിക വിയോഗത്തിന്‍റെ ആഘാതത്തിലാണ് ഓക്സ്ഫോര്‍ഡിലെ മലയാളി സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more