1 GBP =
breaking news

മണ്ഡല ഭജനയ്ക്ക് വ്യാഴാഴ്ച സമാരംഭം ; ഈ വർഷം ട്വിവേർട്ടനിൽ തുടക്കം

മണ്ഡല ഭജനയ്ക്ക് വ്യാഴാഴ്ച സമാരംഭം ; ഈ വർഷം ട്വിവേർട്ടനിൽ തുടക്കം

സുധാകരൻ പാലാ
ടോണ്ടൻ (സോമർസെറ്റ്): സോമർസെറ്റ് ആസ്ഥാനമായി രൂപം കൊണ്ട സംഗീതികയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും മണ്ഡലഭജന വൃശ്ചികം ഒന്നിന് തന്നെ സമാരംഭിക്കുകയാണ്. നാളെ വ്യാഴാഴ്ചയാണ് വൃശ്ചികം ഒന്ന്. ട്വിവേർട്ടനിൽ വൈകീട്ട് 4 മണിക്കാരംഭിക്കുന്ന അർച്ചനയും ആരാധനയും തുടർന്നുണ്ടാകുന്ന ഭജനും രാത്രി 9 മണിക്ക് ഹരിവരാസനം പാടി അവസാനിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഗീതിക പ്രസിഡന്റ് ജിതേഷ്‌ പണിക്കരും കൺവീനർ സോജ് കെ പ്രകാശും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:07414608807, 07502332831, 07575818332
വിലാസം: 4 Tomswell Drive, Tiverton, Devon, EX16 5FN

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more