1 GBP = 104.25
breaking news

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദി സാംസ്‌കാരിക സമ്മേളനം ഇന്ന് പൂളിൽ…

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദി സാംസ്‌കാരിക സമ്മേളനം ഇന്ന് പൂളിൽ…
ദിനേശ് വെള്ളാപ്പിള്ളി
പൂൾ:- പുരോഗമന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കും പ്രാധാന്യം നല്‍കി യുകെയില്‍ രൂപീകൃതമായ സമീക്ഷ എന്ന സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന്  (07/07/18) ശനിയാഴ്ച പൂളില്‍ വച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ ചാപ്റ്റര്‍കലിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനോടൊപ്പം ലോക കേരള സഭയില്‍ യുകെയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും യുകെയിലെ പ്രാദേശിക കൗണ്‍സിലുകലിലേക്കും മത്സരിച്ചു ജയിച്ച മലയാളികളായ പ്രതിനിധികളും യുകെ മലയാളം മിഷന്റെ പ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും.
യുകെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനും മലയാള ഭാഷ വളര്‍ച്ചയ്ക്കും പുരോഗമന ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി അഞ്ചു വര്‍ഷം മുമ്പ് രൂപീകൃതമായ പ്രോഗ്രസ്സീവ് മലയാളി സൊസൈറ്റിയുടെ തുടര്‍ച്ചയായാണ് 2016 ല്‍ പിറവിയെടുത്ത സമീക്ഷ.
യുകെ കഴിഞ്ഞ കാലങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി വിവിധ പരിപാടികള്‍ക്ക് ആവിഷ്‌കരിച്ചു നേതൃത്വം കൊടുക്കാന്‍ സമീക്ഷയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആശയാവിഷ്‌കാരങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും പ്രചോദനം നല്‍കാന്‍ സ്ത്രീ സമീക്ഷയും ഒപ്പം പ്രവര്‍ത്തിക്കുന്നു.
ആധുനിക കാലം ആവശ്യപ്പെടുന്ന പൊളിച്ചെഴുതുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പോരാട്ട സമര വീര്യം ഉള്‍കൊണ്ട് കൊണ്ട് മലയാളി സമൂഹത്തില്‍ പുരോഗമന ആശയങ്ങള്‍ക്ക് നിറം പകരാന്‍ പൂളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
സാംസ്‌കാരിക സമ്മേളനവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും വിജയമാക്കാന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ പോളി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു. സമ്മേളന നടത്തിപ്പിനായി കലാ സാംസ്‌കാരികം, പബ്ലിക് റിലേഷന്‍സ്, പ്രമേയം, ഫുഡ് ആന്‍ഡ് അക്കമഡേഷന്‍ എന്നീ സബ് കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കേരള സാംസ്‌കാരിക തനിമയും ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാപരിപാടികള്‍ക്കൊപ്പം ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ഭാവാഭിനയ വര്‍ക്ഷോപ്പും ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകിയുടെ ദ്രശ്യാവിഷ്‌കാരണവും സമകാലീന പ്രശ്‌നങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നാടകാവിഷ്‌ക്കാരവും സമ്മേളന നഗരിയില്‍ അവതരിപ്പിക്കും.
ജനറല്‍ കണ്‍വീനര്‍ ശ്രീ പോളി മാഞ്ഞൂരാന്‍(07907677489)
ജോ കണ്‍വീനര്‍ ശ്രീ നോബിള്‍ തെക്കേമുറി , ശ്രീ രജി കുഞ്ഞാപ്പി
സബ് കമ്മറ്റികള്‍
കലാ സാംസ്‌കാരികം ; ശ്രീ ഭാസ്‌ക്കര്‍ പുരയില്‍ (07939162592)
പബ്ലിക് റിലേഷന്‍സ് -ശ്രീ ജയന്‍ എടപ്പാള്‍
പ്രമേയം -ശ്രീ നോബിള്‍ തെക്കേമുറി
ഫുഡ് ആന്‍ഡ് അക്കൊമഡേഷന്‍ ; ശ്രീ ബോബി പ്രസാദ് (07883293984)
വിലാസം ; സെന്റ് ഡസ്റ്റന്‍സ് ചര്‍ച്ച്, പൂള്‍ റോഡ്,
അപ്ടണ്‍,
BH16 8JA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more