1 GBP = 104.00
breaking news

സല്‍മാന്‍ ഖാനാനെതിരായ കേസില്‍ വിധി ഇന്ന്, ചെയ്തത് ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

സല്‍മാന്‍ ഖാനാനെതിരായ കേസില്‍ വിധി ഇന്ന്, ചെയ്തത് ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ജോഖ്പൂര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ കേസിലെ വിധി ഇന്ന്. കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് ജോധ്പുര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്നു വിധി പറയുന്നത്. 1998 ഒക്‌ടോബര്‍ ഒന്ന്, രണ്ട് തിയതികളിലായി ജോധ്പുരിലെ കണ്‍കാണി വില്ലേജില്‍ രണ്ടു കൃഷ്ണ മൃഗങ്ങളെ സല്‍മാന്‍ വേട്ടയാടി കൊലപ്പെടുത്തി എന്നാണു കേസ്. വന്യമൃഗ സംരക്ഷണ നിയമപ്രകാരം ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

മാര്‍ച്ച് 28 ന് കേസിന്റെ നടപടികള്‍ പൂര്‍ത്തയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ സാല്‍മാന്‍ ഇന്നലെ ജോധ്പൂരില്‍ എത്തിട്ടുണ്ട്. റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അബുദബിയിലായിരുന്നു താരം. സല്‍മാനെ കൂടാതെ സെയിഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്രേ, നീലം എന്നിവരും വിധി പ്രഖ്യാപന വേളയില്‍ കോടതിയില്‍ ഉണ്ടാകും. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു കേസില്‍ വിധി പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more