1 GBP = 104.06

സാലിസ്ബറി വീണ്ടും നോർവിചോക്ക് ഭീഷണിയിൽ; 30കാരനായ യുവാവിനെ സിറ്റി സെന്ററിൽ അബോധാവസ്ഥയിൽ കണ്ടെത്തി

സാലിസ്ബറി വീണ്ടും നോർവിചോക്ക് ഭീഷണിയിൽ; 30കാരനായ യുവാവിനെ സിറ്റി സെന്ററിൽ അബോധാവസ്ഥയിൽ കണ്ടെത്തി

സാലിസ്ബറി: സാലിസ്ബറിയിൽ വിഷപ്രയോഗമേറ്റ് ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിന് പിന്നാലെ മറ്റൊരാളെക്കൂടി വിഷപ്രയോഗമേറ്റെന്ന സംശയത്താൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ട് 6.20 ഓടെയാണ് സാലിസ്ബറി സിറ്റി സെന്ററിലെ ടെസ്‌കോയ്ക്ക് സമീപത്ത് ഒരാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിനോട് ചേർന്നാണ് വിഷപ്രയോഗമേറ്റ് ഗുരുതരാവസ്ഥയിലായ മുൻ റഷ്യൻ ചാരൻ സ്ക്രിപാലും മകൾ യൂലിയയും ഭക്ഷണം കഴിച്ച സിസി റെസ്റ്റോറന്റ്.

പോലീസും പാരാമെഡിക്കൽ ടീമുമെത്തി ടെസ്‌കോയും പരിസരപ്രദേശങ്ങളുമെല്ലാം സീൽ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും സുരക്ഷാ കവചങ്ങൾ ധരിച്ചാണ് അന്വേഷണം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 30 കാരന് ആരോഗ്യ പ്രശനങ്ങളില്ലെന്നാണ് പരിശോധനകളിൽ നിന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഇയ്യാൾ സാലിസ്ബറിയിൽ തന്നെയുള്ള ഭാവനരഹിതരായവർക്കായിട്ടുള്ള ഷെൽട്ടറിലാണ് താമസമെന്നാണ് പോലീസ് നൽകുന്ന വിവരം.

കഴിഞ്ഞയാഴ്ച വിഷപ്രയോഗമേറ്റ ചാർളി റൗളിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. ഇയ്യാൾക്കൊപ്പം വിഷപ്രയോഗമേറ്റ ഡൗൺ സ്റ്റർജസ്സ്‌ എന്ന സ്ത്രീ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ പ്രയോഗിച്ച അതേ ബാച്ചിലുള്ള നോർവിചോക്ക് തന്നെയാണ് ഇവർക്ക് മേലും പ്രയോഗിച്ചതെന്നാണ് വിവരം. എന്നാൽ ഇത് ഇവരുടെ കയ്യിൽ എങ്ങനെയെത്തിയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. പുതിയ സംഭവങ്ങൾ ഉണ്ടാകുന്നതോടെ ഭീതിയിലായ ജനങ്ങൾക്ക് വിൽറ്റ്‌ഷെയർ പോലീസും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. വഴിയിൽ കിടക്കുന്ന കണ്ടെയ്‌നറുകൾ, സിറിഞ്ചുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി ഒന്നും തന്നെ സ്പർശിക്കരുതെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more