സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ ഇടവകകളില്‍ പിറവി തിരുനാളിന്റെ സമയങ്ങള്‍ …


സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ ഇടവകകളില്‍ പിറവി തിരുനാളിന്റെ സമയങ്ങള്‍ …

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ ആറ് മാസ്സ് സെന്ററുകളിലും ഗ്രേറ്റ് പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ശനിയാഴ്ച, സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന ദിവ്യബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും റവ. ഫാ. പ്രദീപ് പുളിക്കല്‍, റവ. ഫാ. സോജന്‍ കരോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കും.

മറ്റ് മാസ് സെന്ററുകളായ ബ്ലാക് ബേണില്‍ വൈകിട്ട് 6നും, നോര്‍ത്ത് മാഞ്ചസ്റ്ററില്‍ 7നും, സാല്‍ഫോര്‍ഡില്‍ 9.30നും, ബോള്‍ട്ടണില്‍ 9.30നും, ട്രഫോര്‍ഡില്‍ 10.30നും ആയിരിക്കും തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ നടക്കുകയെന്ന് സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

ലോകരക്ഷകനായ ഉണ്ണിയേശുവിന്റെ ജനനത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുവാനും, തിരുക്കര്‍മ്മങ്ങളില്‍ ഭക്തി പുരസ്സരം പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

രൂപതയിലെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ദിവ്യബലിയുടെ സമയവും, ദേവാലയങ്ങളുടെ വിലാസവും ചുവടെ ചേര്‍ക്കുന്നു.

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 214
Latest Updates