1 GBP = 103.87

ഒമാനെ ഞെട്ടിച്ച് മേകുനു, കനത്ത മഴയിൽ ഒരു മരണം

ഒമാനെ ഞെട്ടിച്ച് മേകുനു, കനത്ത മഴയിൽ ഒരു മരണം

സലാല: ഒമാനെ ‌ഞെട്ടിച്ച മേകുനു ചുഴലിക്കാറ്റിൽ സലാല മേഖലയിൽ കനത്ത നഷ്‌ടം. ദോഫാർ ഗവർണറേറ്റിലെ സഹൽനൂത്തിൽ ചുമര് തകർന്ന് പരിക്കേറ്റ പന്ത്രണ്ടുകാരി മരിച്ചു. മറ്റൊരു സംഭവത്തിൽ മൂന്ന് ഏഷ്യൻ വംശജർക്ക് പരിക്കേറ്റിട്ടുണ്ട്. 50,000ഓളം ഇന്ത്യാക്കാർ താമസിക്കുന്ന സലാല മേഖലയിൽ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്.
മിക്കവരും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ല. കുറച്ച് പേർ പുറത്തിറങ്ങിയെങ്കിലും അധികൃതരുടെ നിർദ്ദേശം വന്നതോടെ ഇവർ വീടുകളിലേക്ക് മടങ്ങി. വെെകീട്ടോടെ ചില ഭാഗങ്ങളിൽ വെെദ്യുതി നിലയ്‌ക്കുക കൂടി ചെ‌യ്‌തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികൾ.

അതേസമയം കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നേവിയുടെ കപ്പലുകൾ ഒമാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എെ.എൻ,എസ് ദീപക്, എെ.എൻ.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബയിൽ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്. ഹെലികോപ്‌റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾക്കൊണ്ടതാണ് ഇന്ത്യയുടെ ഈ നേവി കപ്പലുകൾ.  ഇന്ത്യ- ഒമാൻ നാവിക സഹകരണത്തിന്റെ കൂടി ഭാഗമായാണ് അയൽ രാജ്യത്തേക്കുള്ള ഇന്ത്യൻ കപ്പലുകളുടെ വരവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more