1 GBP = 103.12

ബ്രിട്ടനിൽ വിസ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്; പുതിയ ഹോം സെക്രട്ടറിയുടെ ബന്ധുക്കൾ വിവാദത്തിൽ

ബ്രിട്ടനിൽ വിസ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്; പുതിയ ഹോം സെക്രട്ടറിയുടെ ബന്ധുക്കൾ വിവാദത്തിൽ

ലണ്ടൻ: ബ്രിട്ടന്റെ പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റെടുത്ത് ദിവസങ്ങൾ ആകുന്നതിന് മുൻപ് തന്നെ സാജിദ് ജാവീദിനെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങളും ഉടലെടുത്തു. പാകിസ്ഥാൻ വംശജനായ സാജിന്റെ ബന്ധുക്കൾ ബ്രിട്ടനിലേക്ക് വിസാ നൽകാമെന്ന് പറഞ്ഞു ആളുകളിൽ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതിയുയരുന്നത്. പ്രമുഖ ദേശീയ പത്രമായ ഡെയിലി മെയിലാണ് തെളിവുകൾ സഹിതം വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

സാജിദ് ജാവീദിന്റെ രണ്ടു അമ്മാവന്മാരാണ് വിസ നൽകാമെന്ന് പറഞ്ഞു പാകിസ്ഥാനിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുത്തത്. ഇതിലൊരാൾ വ്യാജ വിവാഹങ്ങൾ നടത്തി ബ്രിട്ടനിലെത്തിക്കാമെന്നാണ് വാക്ക് കൊടുത്തത്. അബ്ദുൽ മജീദ് എന്ന സഹോദരന്റെ നേതൃത്വത്തിലാണ് വർഷങ്ങളായി ഈ റാക്കറ്റ് പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ ഇയ്യാൾ ഏഴു വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞിരുന്നു. മറ്റൊരു സഹോദരനായ അബ്ദുൽ ഹമീദ് ബ്രിസ്റ്റോളിലാണ് താമസം. 1990 മുതൽ ഇവരുടെ നേതൃത്വത്തിൽ വിസ റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി ഡെയിലി മെയിൽ പറയുന്നു. അതേസമയം പുറത്ത് വന്ന വാർത്തകൾ ഹമീദ് നിഷേധിച്ചു. കുറച്ച് സ്റ്റുഡന്റ് വിസകൾ വിദ്യാർത്ഥികൾക്കായി തങ്ങളുടെ സ്ഥാപനം വഴി ലഭ്യമാക്കിയിരുന്നതായി ഹമീദ് പറയുന്നു. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും സാജിദ് ജാവീദിന്റെ പ്രതിശ്ചായ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഹമീദ് കൂട്ടിച്ചേർത്തു.

അതേസമയം പണം നൽകിയ ആളുകളുടെ വിവരങ്ങൾ ചേർത്താണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more