1 GBP = 104.13

കനത്ത മഞ്ഞു വീഴ്ചയും കൊടുങ്കാറ്റും; ബ്രിസ്റ്റോളിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ മരണമടഞ്ഞ ജോസഫ് സക്കറിയയുടെ സംസ്കാര ചടങ്ങുകൾ മാറ്റി വച്ചു

കനത്ത മഞ്ഞു വീഴ്ചയും കൊടുങ്കാറ്റും; ബ്രിസ്റ്റോളിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ മരണമടഞ്ഞ ജോസഫ് സക്കറിയയുടെ സംസ്കാര ചടങ്ങുകൾ മാറ്റി വച്ചു

ബാത്ത്: ഫെബ്രുവരി രണ്ടിന് ബ്രിസ്‌റ്റോളിനടുത്ത് ഷെപ്റ്റൺ മാലറ്റിൽ (സോമർസെറ്റ്) നിര്യാതനായ ചേർപ്പുങ്കൽ സ്വദേശി ജോസഫ് സക്കറിയ (സാജൻ പനക്കത്തോട്ടം 52)യുടെ അന്ത്യകർമങ്ങൾ ഇന്ന് (മാർച്ച്‌ 2) ന് നടക്കേണ്ടിയിരുന്ന സംസ്കാര ചടങ്ങുകൾ മാറ്റി വച്ചു. ബ്രിട്ടനിലുടനീളം കനത്ത മഞ്ഞു വീഴ്ചയും കൊടുങ്കാറ്റും വീശിയടിക്കുന്ന സാഹചര്യത്തിലാണ് ചടങ്ങുകൾ മാറ്റി വയ്‌ക്കേണ്ടി വന്നത്. ബ്രിസ്റ്റോൾ സെന്റ് ജോസഫ് കാത്തലിക് ദേവാലയത്തിൽ ഇന്ന്(മാർച്ച് 2) 10 മണിയോടുകൂടി മൃതദേഹം ദേവാലയത്തിൽ പൊതുദര്ശനത്തിന് വച്ചതിന് ശേഷം 11.00 മണിയോടുകൂടി സിറോ മലബാർ ബിഷപ്പ് മാർ സ്രാമ്പിക്കൽ ജോസഫ് പിതാവിന്റെ കാർമികത്വത്തിൽ ദിവ്യ ബലിയോടുകൂടി അന്ത്യകർമങ്ങൾ നടത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. പക്ഷെ പ്രതികൂല കാലാവസ്ഥയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എത്താൻ കഴിയാത്ത സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ മാറ്റി വയ്ക്കുകയായിരുന്നു. വരുന്ന തിങ്കളാഴ്ചയോടെ സംസ്കാര ചടങ്ങുകളുടെ പുതിയ തിയതി ഏവരെയും അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പഠനത്തിനുശേഷം എയർകണ്ടീഷൻ മെക്കാനിക്ക് ആയി ജോലി ചെയ്ത സാജൻ വിവാഹത്തിന് ശേഷം എട്ടു വര്ഷം സൗദി അറബിയയിൽ ജോലി ചെയ്തിരുന്നു. സൗദിയിലെ പ്രവാസജീവിതത്തിനുശേഷം 2002ലാണ് സാജൻ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്.

2004 മുതൽ പാര്ക്കിന്സൻസിന്റെ ലക്ഷണങ്ങൾ തുടങ്ങുകയും അതിനുശേഷം ജോലി ചെയ്യാൻ സാധിക്കാതെ വരികയുമായിരുന്നു. തുടർന്ന് ഭാര്യ മേരി റോസ്സൽസ് പൂർണ പരിചരണം നടത്തിവരികയായിരുന്നു. യുകെയിൽ എവിടെയെല്ലാം ധ്യാനങ്ങളോ, പ്രാർത്ഥനകൾ ഉള്ളപ്പോൾ ഒക്കെയും മേരി റോസ്സൽസ് വളരെ പ്രതീക്ഷയോടുകൂടി അവിടെയൊക്കെയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു കൊണ്ട് സാജനെ കൊണ്ടുപോകുമായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസമുണ്ടായ ഫ്ലൂവിനെത്തുടർന്നുണ്ടായ നിമോണിയയാണ് സാജനെ ഈ ലോകത്തുനിന്നും വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോയത്. ചേർപ്പുങ്കൽ പനക്കത്തോട്ടം സ്കറിയ – ചിന്നമ്മ ദമ്പതികളുടെ മകനാണ് സാജനെന്ന് വിളിക്കുന്ന ജോസഫ് സ്കറിയ.

പാദുവ സ്വദേശി പൂവാപുഴക്കൽ കുടുംബാംഗമാണ് ഭാര്യ മേരി റോസ്സൽസ്, രണ്ടു മക്കളുണ്ട്. നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ സോഷ്യോളജി വിദ്യാര്തഥിനിയായ ഗ്ലാഡിസ്, ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ നേഴ്‌സിംഗ് വിദ്യാര്തഥിനിയായ ഗ്ലാക്സി എന്നിവരാണ് മക്കൾ. മേരി റോസ്സൽസിന്റെ സഹോദരി ഓക്സ്ഫോർഡിലുള്ള സോണിയ ബിനോയിയും ഭർത്താവ് ബിനോയ് ജേക്കബ് വല്ലച്ചിറയിലും കുടുംബങ്ങൾക്കൊപ്പമുണ്ട്.

 

ജോസഫ് സ്കറിയായുടെ സഹോദരങ്ങൾ ;

ജെസ്സി സ്കറിയ കീക്കോലിൽ, റിയാദ്, സൗദി അറേബിയ
സെലിൻ ടോമി ഔസേപ്പറമ്പിൽ, ഉള്ളനാട്, പാലാ
ബേബി സക്കറിയാസ്, സെഞ്ചൂറിയൻ സ്റ്റുഡിയോ, ചേർപ്പുങ്കൽ

ജോസ് സ്കറിയ കീക്കോലിൽ, റിയാദ്, സൗദി അറേബ്യ
ടോമി ഔസേപ്പറമ്പിൽ, റിയാദ്, സൗദി അറേബ്യാ
ലിസി ബേബി, ചേർപ്പുങ്കൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more