തൈമൂറിന്റെ പേരില്‍ വിവാദം, ഇഷ്ടമുള്ള പേരിടുന്നതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് എന്ന് ഋഷി കപൂര്‍


തൈമൂറിന്റെ പേരില്‍ വിവാദം, ഇഷ്ടമുള്ള പേരിടുന്നതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് എന്ന് ഋഷി കപൂര്‍

കരീനയുടെയും സെയ്ഫ് അലിഖാന്റേയും കുഞ്ഞിന് തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്ന് പേരിട്ടതിനെ വിവാദമാക്കിയവര്‍ക്കെതിരേ കരീനയുടെ ഇളയച്ഛനും നടനുമായ ഋഷി കപൂര്‍. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമൂര്‍ എന്ന പേര് സെയ്ഫീന ദമ്പതികള്‍ കുട്ടിയ്ക്ക ഇട്ടത്.

സ്വേച്ഛാധിപതിയായ തിമൂറിന്റെ പേര് കുഞ്ഞിന് നല്‍കിയതിനെ ചോദ്യം ചെയ്താണ് ഒരു വിഭാഗം രംഗത്ത് എത്തിയത്. ട്വിറ്ററില്‍ പേരിന്റെ പേരില്‍ വന്‍ വിവാദമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് വിമര്‍ശകര്‍ക്ക് എതിരേ ഋഷി കപൂര്‍ രംഗത്ത് എത്തിയത്. ട്വിറ്ററില്‍ കടുത്ത ഭാഷയിലായിരുന്നു ഋഷിയുടെ പ്രതികരണം.

സ്വന്തം കുഞ്ഞിന് എന്ത് പേരിടണമെന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം മാതാപിതാക്കള്‍ക്കാണെന്നും ആളുകള്‍ പോയി സ്വന്തം പണിനോക്കണമെന്നും ഉപദ്രവം തുടരുന്നവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും ഋഷികപൂര്‍ പറഞ്ഞു. അലക്‌സാണ്ടറും സിക്കന്ദറും മുനിമാരായിരുന്നില്ലെന്നും അവരുടെ പേരുകള്‍ ഇപ്പോഴും കുട്ടികള്‍ക്ക് ഇടുന്നുണ്ടെന്നും അതിലൊന്നും ആര്‍ക്കും അതൃപ്തിയില്ലെന്നും ഋഷി കപൂര്‍ ചോദിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 481
Latest Updates