1 GBP =
breaking news

സാഫ് ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മലയാളികള്‍ക്കു മെഡല്‍

സാഫ് ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മലയാളികള്‍ക്കു മെഡല്‍

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന സാഫ് ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ രണ്ടു മലയാളികള്‍ മെഡല്‍ നേടി. തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തുന്ന മുഹമ്മദ് ഫായിസ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്നു രാവിലെ ഇന്ത്യയ്ക്കായി വെള്ളി നേടി.

എന്‍.വി. നിഷാദ് കുമാറാണു പരിശീലകന്‍. ഇന്നലെയും ഒരു മലയാളിക്കു മെഡലുണ്ടായിരുന്നു. 4100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ആണ്‍കുട്ടികളുടെ ടീമില്‍ തിരുവനന്തപുരം സായിയിലെ പി.എസ്. സനീഷും ബാറ്റണ്‍ പിടിച്ചു. കോട്ടയം കുറുമ്പനാടം സ്വദേശിയാണു സനീഷ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more