1 GBP =
breaking news

സ്റ്റോക്ക് ഓൺ ട്രന്റ് സീറോ മലബാർ കമ്യൂണിറ്റി കരോൾ മത്സരത്തിൽ സേക്രട്ട്ഹാർട്ട് ട്രെന്റ്‌വെയ്ൽ ജേതാക്കളായി

സ്റ്റോക്ക് ഓൺ ട്രന്റ് സീറോ മലബാർ കമ്യൂണിറ്റി കരോൾ മത്സരത്തിൽ സേക്രട്ട്ഹാർട്ട് ട്രെന്റ്‌വെയ്ൽ ജേതാക്കളായി

വിൻസെന്റ് കുര്യാക്കോസ്

സ്റ്റോക്ക് ഓൺ ട്രന്റ്: ഡിസംബർ 18 ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന സീറോ മലബാർ കമ്മ്യൂണിറ്റി കരോൾ കോമ്പറ്റിഷൻ 2017ൽ സേക്രട്ട്ഹാർട്ട് ട്രെന്റ്‌വെയ്ൽ ജേതാക്കളായി. കോപ്പറേറ്റിവ് അക്കാദമി ഹാളിൽ നടന്ന വാശിയേറിയ കരോൾ മത്സരങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനൊന്നോളം ടീമുകളാണ് പങ്കെടുത്തത്. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യത്തിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

ഹോളിഫാമിലി യൂണിറ്റ് രണ്ടാം സ്ഥാനവും ന്യൂകാസിൽ സെന്റ് മാർട്ടിൻ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ. ജെയ്‌സൺ കാരിപ്പായിയും പരിപാടിയിലുടനീളം പങ്കെടുത്തിരുന്നു. വിജയികളായവരെ സ്രാമ്പിക്കൽ പിതാവ് അഭിനന്ദനങൾ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more