1 GBP = 103.84
breaking news

മധുവിധു തീരും മുൻപേ ഇന്ത്യക്കാരി കൊല്ലപ്പെട്ടത് വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയെന്ന് പോലീസിനെ വിശ്വസിപ്പിച്ചു; ഒടുവിൽ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ഭർത്താവ് പ്രതി

മധുവിധു തീരും മുൻപേ ഇന്ത്യക്കാരി കൊല്ലപ്പെട്ടത് വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയെന്ന് പോലീസിനെ വിശ്വസിപ്പിച്ചു; ഒടുവിൽ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ഭർത്താവ് പ്രതി

ലണ്ടൻ: വോൾവർഹാംപ്ടണിൽ ഫെബ്രുവരി പതിനാറിന് ഇന്ത്യക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിലായി. വിവാഹം കഴിഞ്ഞ് മധുവിധു കഴിയുന്നതിന് മുൻപേ മൂന്നാം മാസമാണ് ഭാര്യയെ ബിസിനസ്സുകാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വീട്ടില്‍ നടന്ന മോഷണശ്രമത്തിനിടെയാണ് 38-കാരി സരബ്ജീത്ത് കൗര്‍ കൊല്ലപ്പെട്ടതെന്ന് ഇതുവരെ കരുതിയിരുന്ന സംഭവത്തിലാണ് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിനെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. വോള്‍വര്‍ഹാംപ്ടണിലെ പെന്നില്‍ റുക്കെറി ലേനില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് സരബ്ജീത്തിനെ അബോധാവസ്ഥയില്‍ കുടുംബം കണ്ടെത്തുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിനെതിരെ കൊലക്കുറ്റം ചുമത്തിയതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇന്നലെ അറിയിച്ചു. 42-കാരനായ ഇയാള്‍ ഇന്ന് ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാകും. പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ച ഒരു കൊലപാതകമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ക്രിസ് മാല്ലെറ്റ് വ്യക്തമാക്കി. അന്വേഷണം കൃത്യമായ രീതിയില്‍ പുരോഗമിച്ചതോടെയാണ് ഭര്‍ത്താവ് പ്രതിയാകുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെളിവുകള്‍ സുപ്രധാനമാണ്. വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതായിരുന്നതിനാല്‍ മോഷണത്തിനിടെ കൊലപാതകം എന്ന അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. വീട്ടിനുള്ളില്‍ സാധനങ്ങള്‍ താറുമാറാക്കിയ നിലയിലായിരുന്നു. കൂടാതെ നിരവധി സാധനങ്ങള്‍ കാണാതായിരുന്നു. സംഭവദിവസം രാവിലെ താന്‍ കമ്പനി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ധന്‍ഡ പ്രോപ്പര്‍ട്ടീസ് യുകെ ലിമിറ്റഡിന്റെ ഓഫീസിലേക്ക് പോകവെ ഭര്‍ത്താവാണ് സരബ്ജീത്തിനെ അവസാനമായി കണ്ടിരുന്നത്.

അയല്‍ക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു സരബ്ജീത്ത്. ഇവരും ഭര്‍ത്താവും ഏറെ അധ്വാനിച്ച് ജോലി ചെയ്തിരുന്നതായി ഇവര്‍ കരുതി. ഒടുവില്‍ ആ ഭര്‍ത്താവ് തന്നെ സരബ്ജീത്തിന്റെ ജീവനെടുത്തത് എന്തിനെന്നാണ് ആളുകള്‍ അമ്പരക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more