1 GBP = 103.75

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണത്തിന് മിലിട്ടറിയും

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണത്തിന് മിലിട്ടറിയും

സാലിസ്ബറി: കഴിഞ്ഞ ഞായറാഴ്ച സാലിസ്ബറിയിലെ മാൾട്ടിങ്‌സ് ഷോപ്പിംഗ് സെന്ററിന് സമീപം ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനും മകളും നെർവ് ഏജന്റുകൾ ഉപയോഗിച്ച ആക്രമിച്ച സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്താൻ സർക്കാർ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ്. അന്വേഷണം കാര്യക്ഷമമാക്കുവാൻ പോലീസ് മിലിട്ടറിയുടെ സഹായവും തേടി. രാസായുധ ഭീഷണി നേരിടാൻ പരിശീലനം ലഭിച്ച സൈനികരാണ് പോലീസിനെ സഹായിക്കാൻ രംഗത്തെത്തിയത്. 180ഓളം സൈനികരാണ് ഇന്നലെ സാലിസ്ബറിയിലെത്തിയത്. സ്ക്രിപാലിനെയും മകളെയും ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസ്, എയർ ആംബുലൻസ് ഹെലികോപ്റ്റർ തുടങ്ങിയവയും ഒരു പോലീസ് കാറും ആശുപത്രി പരിസരത്ത് നിന്ന് മിലിട്ടറിയുടെ സഹായത്തോടെ നീക്കം ചെയ്തു. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന സിസ്സി റെസ്റ്റോറന്റിന് പുറത്തായി താത്കാലിക ഫെൻസുകൾ സ്ഥാപിച്ച് പൂർണ്ണമായും മറച്ചിട്ടുണ്ട്. ഹോം സെക്രട്ടറി ആംബർ റുഡ് ഇന്നലെ സാലിസ്ബറിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് വീണ്ടും അടിയന്തിര കോബ്ര മീറ്റിങ് വിളിച്ച് ചേർത്തിട്ടുണ്ട്. സ്കോട്ട്ലൻഡ് യാർഡിന്റെ കൗണ്ടർ ടെററിസം ഗ്രൂപ്പാണ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മിലിട്ടറി ഉദ്യോഗസ്ഥർ സ്ക്രിപാലിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും അടക്കം ചെയ്ത സിമിത്തേരി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ചില സിസിടിവി ദൃശ്യങ്ങളിൽ സ്കരിപാലിന്റെ മകളുടെ തൊട്ടു പിറകെ മറ്റൊരു സ്ത്രീയുടെ സാന്നിദ്ധ്യവും അന്വേഷണോദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സെർഗെയ് സ്ക്രിപാലും(66) മകൾ യൂലിയയും(33) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തന്നെയാണ്. അതേസമയം ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തെരേസാ മേയ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. എം ഐ 6 മുൻ റഷ്യൻ ചാരനും മുൻ റഷ്യൻ മിലിട്ടറി കേണലുമായ സെർഗോയ് സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചത് നെർവ് ഏജന്റുകൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. അതി മാരക വിഷ പദാർത്ഥങ്ങൾ ഉള്ള നെർവ് ഏജന്റ് മനുഷ്യന്റെ നാഡീ വ്യൂഹങ്ങളെ അപ്പാടെ തകർത്ത് ജീവന് തന്നെ അപകടമുണ്ടാക്കുന്നവയാണ്. എന്നാൽ നെർവ് ഏജന്റ് ഏതാണെന്ന് സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. സാലിസ്ബറിക്കടുത്ത് തന്നെ പോർട്ടൻ ഡൗണിലെ മിലിട്ടറി ലാബിൽ ഇതിന്റെ പരിശോധനകൾ നടന്ന് വരികയാണ്.

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണം വിപുലീകരിച്ചു, 21പേർ ആശുപത്രിയിൽ; റഷ്യയുടെ കരങ്ങൾ ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെന്ന് തെരേസാ മേയ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more