1 GBP = 103.81

റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്തും പോളിംഗ് ബൂത്ത്; ഇരുപത്തിയാറ് പേർ വോട്ട് രേഖപ്പെടുത്തി

റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്തും പോളിംഗ് ബൂത്ത്; ഇരുപത്തിയാറ് പേർ വോട്ട് രേഖപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ചൂ​ട്​ തി​രു​വ​ന​ന്ത​പു​ര​ത്തും. മാ​ർ​ച്ച്​ 18ന് ​റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ഏ​ക പോ​ളി​ങ് ബൂ​ത്താ​യ റ​ഷ്യ​ൻ ഒാ​ണ​റ​റി കോ​ൺ​സു​ലേ​റ്റി​ലാ​ണ്​ വാ​ശി​യേ​റി​യ ​വോ​െ​ട്ട​ടു​പ്പ്​​ ന​ട​ന്ന​ത്.

പോ​ൾ ചെ​യ്ത​ത് 26 വോ​ട്ട്. ശ​നി​യാ​ഴ്​​ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​​ത്തെ 8102ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ചെ​ന്നൈ​യി​ലെ റ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​മി​ത്രി അ​ന​ന്യോ​വ്, യൂ​ലി​യ ഗെ​ലൂ​ബ്റ്റി​ന എ​ന്നി​വ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒാ​ണ​റ​റി കോ​ൺ​സു​ല​ർ ര​തീ​ഷ് സി. ​നാ​യ​രും വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ബാ​ല​റ്റു​ക​ളും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളും റ​ഷ്യ​യി​ൽ​നി​ന്ന്​ ചെൈ​ന്ന കോ​ൺ​സു​ലേ​റ്റ്​ വ​ഴി​യാ​ണ് എ​ത്തി​ച്ച​ത്.

കോ​വ​ളം, വ​ർ​ക്ക​ല, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന റ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രി​ൽ ഏ​റെ​യും. മ​ല​യാ​ളി​ക​ളെ വി​വാ​ഹം ക​ഴി​ച്ച് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രും ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രും ഇ​തി​ലു​ൾ​പ്പെ​ടും. സ്ഥി​ര​താ​മ​സ​ക്കാ​രാ​യ എ​ഴു​പ​തോ​ളം റ​ഷ്യ​ക്കാ​ർ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ബാ​ല​റ്റ്​ പെ​ട്ടി​ക​ൾ സീ​ൽ​ചെ​യ്ത്​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ഞാ​യ​റാ​ഴ്​​ച കൂ​ട​ങ്കു​ള​ത്തേ​ക്ക് തി​രി​ക്കും. കൂ​ട​ങ്കു​ളം ആ​ണ​വ​നി​ല​യ​ത്തി​ൽ ഒ​ട്ടേ​റെ റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ പോ​ളി​ങ് ബൂ​ത്ത് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​വി​ടെ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ വോ​ട്ടെ​ടു​പ്പ്. തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 18ന് ​ചെ​ന്നൈ​യി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

അ​തി​നു​ശേ​ഷം ബാ​ല​റ്റു​ക​ൾ മോ​സ്കോ​യി​ൽ എ​ത്തി​ക്കും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് റ​ഷ്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ബൂ​ത്ത് അ​നു​വ​ദി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more