തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി വെടിയേറ്റ് മരിച്ചു


തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി വെടിയേറ്റ് മരിച്ചു

തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആേ്രന്ദ കാര്‍ലോവ് അക്രമിയുടെ വെടിയേറ്റ് മരിച്ചു. അങ്കാറയില്‍ ഒരു കലാപ്രദര്‍ശനം ഉദ്ഘാടനം ചെയ്യവേ കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ആള്‍ ആന്ദ്രേയ്ക്കും മറ്റ് മൂന്ന് പേര്‍ക്കും എതിരേ വെടിയുതിര്‍ക്കുകയായിരുന്നു.

ആര്‍ട്ട്ഗാലറിയില്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അക്രമണം. കാര്‍ലോവിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആലപ്പോയെന്നും പ്രതികാരമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സാക്കറോവയാണ് സ്ഥാനപതിയ്ക്ക് വെടിയേറ്റ വിവരം അറിയിച്ചത്.

തുര്‍ക്കി പ്രത്യേക സേനാംഗമായ മെവ്‌ലുറ്റ് മെര്‍ട്ട് അല്‍റ്റിന്റാസ് ആണ് ആന്ദ്രേ കാര്‍ലോവിനെ വെടിവെച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ സുരക്ഷാ സേന പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. സിറിയലിലെ ആലപ്പോയില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരേ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ സ്ഥാനപതിയ്ക്ക് നേരെ അക്രമണം ഉണ്ടായത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317