1 GBP = 103.12

വീസ വേണ്ട, ടിക്കറ്റ് മതി; ലോകകപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച് റഷ്യ

വീസ വേണ്ട, ടിക്കറ്റ് മതി; ലോകകപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച് റഷ്യ

റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ‌ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂൺ നാലിനും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കാണ് ഈ ആനുകൂല്യം.

ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശം ഉള്ള വിദേശികൾക്കു വീസ ഇല്ലാതെ തന്നെ റഷ്യയിൽ പ്രവേശനം ലഭിക്കും. ലോകകപ്പിനു കൂടുതൽ ഫുട്ബോൾ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യവുമായാണു നീക്കം. കളിയുള്ള ദിവസങ്ങളിൽ ഈ കാർഡുപയോഗിച്ച് നഗരത്തിൽ‌ സൗജന്യ യാത്ര ചെയ്യാനും സാധിക്കും. ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റിൽ കയറി പ്രത്യേക റജിസ്ട്രേഷൻ ചെയ്യുന്നവർക്കാണു കാർഡുകൾ ലഭ്യമാകുക.

മൽസരങ്ങളുടെ ആദ്യഘട്ട ടിക്കറ്റ് വിൽപന തുടങ്ങി 24 മണിക്കൂറുകൾക്കകം 3,56,700 എണ്ണമാണു വിറ്റുപോയത്. റഷ്യ, യുഎസ്, അർ‌ജന്റീന, കൊളംബിയ, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു ടിക്കറ്റുകള്‍ വാങ്ങിയവരിൽ ഭൂരിഭാഗവും. ജൂണ്‍ 14നാണു റഷ്യയിൽ ലോകകപ്പ് മൽസരങ്ങൾക്കു തുടക്കമാകുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more