1 GBP = 104.19

റഷ്യ വോട്ടുചെയ്​തു; നാലാമതും വിജയമുറപ്പിച്ച്​ പുടിൻ

റഷ്യ വോട്ടുചെയ്​തു; നാലാമതും വിജയമുറപ്പിച്ച്​ പുടിൻ

​േമാ​സ്​​കോ: പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ന്​ നാ​ലാ​മ​തും അ​നാ​യാ​സ ജ​യം ഉ​റ​പ്പു​ന​ൽ​കി റ​ഷ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്​​തു. എ​ട്ടു​പേ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ പു​ടി​ൻ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 11 കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രു​ള്ള രാ​ജ്യ​ത്ത്​ ഒ​രു ല​ക്ഷം ബൂ​ത്തു​ക​ളാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. 145ഒാ​ളം രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന റ​ഷ്യ​ക്കാ​രും സ​മാ​ന​മാ​യി വോ​ട്ടു​ചെ​യ്​​തി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സൈ​നി​ക താ​വ​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ളി​ങ്​ ബൂ​ത്തു​ക​ൾ ഒ​രു​ക്കി. മോ​ശം കാ​ലാ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ന്ന റ​ഷ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​ർ​ക്കാ​യി ഹെ​ലി​കോ​പ്​​ട​റു​ക​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി.

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ള്ള റ​ഷ്യ​ൻ യാ​ത്രി​ക​ൻ ആ​ൻ​റ​ൺ ഷ​കാ​പ്ല​റോ​വി​ന്​ മാ​ത്ര​മാ​യി ബ​ഹി​രാ​കാ​ശ​ത്തും റ​ഷ്യ പ്ര​തീ​കാ​ത്മ​ക ബൂ​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. യു​​ക്രെ​യ്​​നി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ റ​ഷ്യ​യോ​ടു ചേ​ർ​ത്ത ക്രീ​മി​യ​യി​ലെ ജ​ന​ങ്ങ​ളും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്​​തു. ഇ​വി​ടെ​യാ​യി​രു​ന്നു പു​ടി​ൻ അ​വ​സാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

അ​തി​നി​ടെ, അ​ഴി​മ​തി ആ​രോ​പി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ വി​ല​​ക്ക​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി ന​വാ​ൽ​നി തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​ര​ണ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more