ഗോവയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ഡല്‍ഹിയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍


ഗോവയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ഡല്‍ഹിയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍

ഗോവ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ വന്‍ വിമാനാപകടങ്ങള്‍ ഒഴിവായത് തലനാരിഴയ്ക്ക്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 360 ഡിഗ്രി വട്ടം കറങ്ങിയാണ് നിന്നത്.

ദുബായില്‍ നിന്ന് ഗോവ വഴി മുംബൈയിലേക്ക് പോകുന്ന ജെറ്റഅ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ 154 യാത്രക്കാരും ഏഴ് ജീവനക്കാരും അടക്കം 161 പേരുണ്ടായിരുന്നു. യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളം രാവിലെ 9.15 ഓടെ വീണ്ടും തുറന്നു. ഗോവയില്‍ നിന്നുള്ള പല വിമാനങ്ങളും വൈകിയിട്ടുണ്ട്. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കും.

ഗോവ വിമാനത്താവളത്തിലെ അപകടത്തിന് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ ദുരന്തം നേരിയ വ്യത്യാസത്തിലാണ് ഒഴിഞ്ഞുപോയത്. വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് നേര്‍ക്ക് നേര്‍ എത്തിയത്. സമയോചിതമായ ഇടപെടലിനെ തുടര്‍ന്് വന്‍ അപകടം ഒഴിവായതായി ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317