1 GBP =
breaking news

രാജകീയ വിവാഹത്തിന് തയ്യാറായി ബ്രിട്ടൻ; ഹാരി രാജകുമാരന്റെയും മേഗൻ മെർക്കലിന്റെയും വിവാഹം അടുത്ത വർഷം

രാജകീയ വിവാഹത്തിന് തയ്യാറായി ബ്രിട്ടൻ; ഹാരി രാജകുമാരന്റെയും മേഗൻ മെർക്കലിന്റെയും വിവാഹം അടുത്ത വർഷം

ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം അടുത്ത വര്‍ഷം ആദ്യം ഉണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍. നവംബര്‍ ആദ്യം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായും പിതാവ് ചാൾസ് രാജകുമാരൻ അറിയിച്ചു.

വിവാഹശേഷം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ നോട്ടിങ്ഹാം കോട്ടേജിലാവും ദമ്പതികള്‍ താമസിക്കുക. ഇവിടെയാണ് വില്യം രാജകുമാരനും കുടുംബവും താമസിക്കുന്നത്. വിവാഹദിനത്തില്‍ മേഗനെ അണിയിക്കാന്‍ ഹാരി തയ്യാറാക്കുന്ന മോതിരത്തിന്റെ പ്രത്യേകതയും വിവാഹവാര്‍ത്തയ്‌ക്കൊപ്പം ചര്‍ച്ചയായിക്കഴിഞ്ഞു. അമ്മ ഡയാനാ രാജകുമാരിയുടെ ശേഖരത്തിലുണ്ടായിരുന്ന വജ്രങ്ങളാല്‍ അലങ്കരിച്ച മോതിരമാവും ഹാരി മേഗനെ അണിയിക്കുക.

വിവാഹം നടക്കുന്ന സ്ഥലവും മറ്റു വിവരങ്ങളെയും സംബന്ധിച്ച് ഇന്ന് കൊട്ടാരത്തിൽ നിന്ന് അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more