1 GBP = 104.11

ചരിത്രം കുറിച്ച് റോയൽ എയർഫോഴ്‌സിന്റെ നൂറാം വാർഷികം തലസ്ഥാനനഗരിയിൽ; ലണ്ടൻ നഗരവീഥികളിൽ തടിച്ച് കൂടിയത് 70,000 ൽപ്പരം ജനങ്ങൾI

ചരിത്രം കുറിച്ച് റോയൽ എയർഫോഴ്‌സിന്റെ നൂറാം വാർഷികം തലസ്ഥാനനഗരിയിൽ; ലണ്ടൻ നഗരവീഥികളിൽ തടിച്ച് കൂടിയത് 70,000 ൽപ്പരം ജനങ്ങൾI

ലണ്ടൻ: ഇന്നലെ ലണ്ടൻ നഗരം സാക്ഷിയായത് റോയൽ എയർഫോഴ്‌സിന്റെ നൂറാം വർഷത്തിന്. ബക്കിങ്ഹാം കൊട്ടാരത്തിന് മുകളിലാണ് വ്യോമസേനയുടെ നൂറാം വർഷത്തോടനുബന്ധിച്ചുള്ള യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സ്പിറ്റ്ഫയർ, ലാൻകാസ്റ്റർ ബോംബർ തുടങ്ങിയ വിമാനങ്ങളടക്കം നൂറോളം ജെറ്റുകളും ഹെലികോപ്ടറുകളുമാണ് അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തത്.

എലിസബത്ത് രാജ്ഞിയും രാജ കുടുംബാംഗങ്ങളും വ്യോമസേനക്ക് അഭിവാദനങ്ങൾ അർപ്പിക്കാനും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാനും ബക്കിങ്ഹാം പാലസിന്റെ ബാൽക്കണിയിൽ നിലയുറപ്പിച്ചിരുന്നു. ഏകദേശം 70,000 ൽപ്പരം ജനങ്ങളാണ് വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുവാൻ ലണ്ടൻ നഗരവീഥികളിൽ നിലയുറപ്പിച്ചിരുന്നത്. എലിസബത്ത് രാജ്ഞിക്കൊപ്പം ഹാരി രാജകുമാരനും മേഗൻ മെർക്കിലും വില്യം രാജകുമാരനും കെയ്റ്റും ചാൾസ് രാജകുമാരനും കാമില്ലയും ആഘോഷച്ചടങ്ങുകളിൽ ഉണ്ടായിരുന്നു.

22 ജെറ്റുകൾ ചേർന്ന് നൂറ് വർഷത്തെ ഓർമ്മിപ്പിച്ച് കൊണ്ട് ആകാശത്ത് 100 എന്ന് കാണിച്ചത് പൊതുജനങ്ങൾക്കും വിസ്മയ കാഴ്ചയായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാന ശ്രെണിയിൽ പുതുതായി എത്തിച്ചേർന്ന എഫ് 35 സ്റ്റെൽത് വിമാനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചു. റെഡ് ആരോസിന്റെ പ്രകടനങ്ങളായിരുന്നു മറ്റൊരു പ്രധാന ആകർഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more