1 GBP = 104.00

ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിന് കരുത്ത് പകർന്ന് എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ ബ്രിട്ടനിലെത്തി

ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിന്  കരുത്ത് പകർന്ന് എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ ബ്രിട്ടനിലെത്തി

ലണ്ടൻ: ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിന് കരുത്ത് പകർന്ന് പുതുതായി നാല് എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ ഇന്നലെ ബ്രിട്ടന്റെ മണ്ണിലെത്തി. അമേരിക്കയിലെ സൗത്ത് കരോനിലയിലെ എയർ ബേസിൽ നിന്നാണ് ഫൈറ്ററുകൾ നോർഫോക്കിലെ ആർ എ എഫ് മർഹം എയർ ബേസിൽ ലാൻഡ് ചെയ്തത്. നിർമ്മാണം പൂർത്തിയാക്കിയ ഫൈറ്ററുകൾ റോയൽ എയർ ഫോഴ്‌സിന്റെയും റോയൽ നേവിയുടേയുടെയും പൈലറ്റുമാർക്ക് പരിശീലനം നൽകിയതിന് ശേഷമാണ് അറ്റ്ലാന്റിക് കടന്ന് എത്തിയത്.

പ്രതിരോധശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 9.1 ബില്യൺ പൗണ്ട് ചിലവഴിച്ച് 48 വിമാനങ്ങളിൽ ആദ്യ ഘട്ടമായി നാലെണ്ണമാണ് എത്തിയിരിക്കുന്നത്. സൂപ്പർ സോണിക്ക് യുദ്ധവിമാനമായ എഫ് 35 ഒരെണ്ണം ബ്രിട്ടനിൽ എത്തിക്കുന്നതിന് ചിലവ് കണക്കാക്കുന്നത് 150 മില്യൺ പൗണ്ടോളമാണ്. കരയിലും കടലിലും ഒരുപോലെ പ്രഹരശേഷിയുള്ള എഫ് 35 ശത്രു രാജ്യങ്ങൾക്ക് ഒരുക്കുന്ന ഭീഷണി വളരെ വലുതാണ്.

എയർ ചീഫ് മാർഷൽ സർ സ്റ്റീഫൻ ഹിലിയർ വിശേഷിപ്പിച്ചത് ചരിത്രപരമായ ദിനമെന്നാണ്. വരുന്ന ദശകങ്ങളിലെ തങ്ങളുടെ ശക്തി കേന്ദ്രമാകും പുതിയ ഫൈറ്ററുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ അവസാന വാരത്തിലോ ആഗസ്റ്റ് ആദ്യ വാരത്തിലോ അഞ്ചോളം പുതിയ ഫൈറ്ററുകൾ കൂടി എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more