1 GBP = 103.92
breaking news

വെള്ളമടിച്ച് വണ്ടിയോടിച്ച റൂണിക്ക് കോടതി ശിക്ഷ വിധിച്ചു; ചപ്പു ചവറുകള്‍ നീക്കം ചെയ്യാന്‍ ഇനി റൂണിയും വരും

വെള്ളമടിച്ച് വണ്ടിയോടിച്ച റൂണിക്ക് കോടതി ശിക്ഷ വിധിച്ചു; ചപ്പു ചവറുകള്‍ നീക്കം ചെയ്യാന്‍ ഇനി റൂണിയും വരും

ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയെ കോടതി ശിക്ഷിച്ചു. അനുവദനീയമായതിലും അധികം മദ്യം കഴിച്ച് കാറോടിച്ചതിനാണ് എവര്‍ട്ടന്‍ താരത്തെ കോടതി ശിക്ഷിച്ചത്. സെപ്റ്റംബര്‍ ഒന്നാം തിയതി പാര്‍ട്ടി ഗേളായ സാറാ സിംപ്‌സനുമൊത്ത് വൊല്‍ക്‌സ് വാഗന്‍ ബീറ്റില്‍ കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് തടഞ്ഞത്. ആല്‍ഡെര്‍ലി എഡ്ജില്‍ വച്ച് കാറിലെ ഒരു ഹെഡ്‌ലൈറ്റ് കത്താത്തതിന്റെ പേരിലാണ് പോലീസ് വാഹനം തടഞ്ഞത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അനുവദനീയമായതിലും മൂന്ന് മടങ്ങ് മദ്യം കഴിച്ചിരുന്നതായി തെളിഞ്ഞതിനെത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

കോടതിയില്‍ ഹാജരായ റൂണി കുറ്റം ഏറ്റു പറഞ്ഞെങ്കിലും ഡിസ്ട്രിക്ട് കോടതി ജഡ്ജി ശിക്ഷ വിധിക്കുകയായിരുന്നു. നൂറു മണിക്കൂര്‍ കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്ന് ഓര്‍ഡറിട്ട ജഡ്ജിയോട് പരമാവധി തുക പിഴയൊടുക്കാമെന്ന് അപേക്ഷിച്ചെങ്കിലും ജഡ്ജി ജോണ്‍ ടെംപെര്‍ലി അപേക്ഷ നിരാകരിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട താരത്തിന്റെ പ്രവര്‍ത്തി ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കും സമൂഹത്തിനും തന്നെ അപമാനമാണെന്ന് കോടതി വിലയിരുത്തി.നൂറു മണിക്കൂര്‍ കമ്യൂണിറ്റി വര്‍ക്കിന് പുറമേ വാഹനമോടിക്കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തെ വിലക്കും കോടതി ചിലവുകള്‍ക്കായി 170 പൗണ്ടും പിഴയായി വിധിച്ചു.

നൂറു മണിക്കൂര്‍ കമ്മ്യൂണിറ്റി വര്‍ക്കിന് റൂണിക്ക് തെരുവുകളില്‍ ഇറങ്ങേണ്ടി വരും, വ്യവസായിക സ്ഥാപനങ്ങളില്‍ നിന്ന് ചപ്പ് ചവറുകള്‍ നീക്കം ചെയ്യുകയോ വൃത്തികേടായ മതിലുകള്‍ കഴുകി വൃത്തിയാക്കുകയോ വേണം. ആഴ്ചയില്‍ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ട് പ്രതിഫലമുള്ള എവര്‍ട്ടന്‍ താരത്തിന് കോടതി വിധിയുടെ പേരില്‍ എവര്‍ട്ടന്‍ ഫുടബോള്‍ ക്ലെബ്ബും രണ്ടാഴ്ചത്തെ പ്രതിഫലം പിഴ ചുമത്തും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more