1 GBP = 103.12

ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനമുന്നയിച്ച കോഹ്ലിക്ക് പകരം ടീം ഇന്ത്യയ്ക്ക് പുതിയ നായകന്‍; രോഹിതിന് സ്വപ്‌നസാഫല്യം

ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനമുന്നയിച്ച കോഹ്ലിക്ക് പകരം ടീം ഇന്ത്യയ്ക്ക് പുതിയ നായകന്‍; രോഹിതിന് സ്വപ്‌നസാഫല്യം

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമുന്നയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. വിശ്രമമില്ലാത്ത മത്സരക്രമത്തിനെതിരെയാണ് വിരാട് വിമര്‍ശനമുന്നയിച്ചത്. എന്തായാലും വിരാടിന്റെ വിമര്‍ശനങ്ങള്‍ കുറിക്കുകൊണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പൂര്‍ണ വിശ്രമം അനുവദിച്ചു. പകരം രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ വിരാട് തന്നെയായിരിക്കും നയിക്കുക. മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തിയിട്ടുമുണ്ട്.

രഞ്ജിട്രോഫിയില്‍ മികച്ച ഫോമില്‍ ബാറ്റുവീശുന്ന മലയാളി താരം സഞ്ജു വി സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ സിദ്ധാര്‍ത്ഥ് കൗര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി. മനീഷ് പാണ്ഡ്യ, യുസ് വേന്ദ്ര ചഹല്‍, ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, അക്‌സര്‍ പട്ടേല്‍, കുല്‍ജീപ് യാദവ് എന്നിവരെല്ലാം അടങ്ങിയതാണ് ടീം ഇന്ത്യ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more