1 GBP =
breaking news

സിംബാ​ബ്​വെ പ്രസിഡൻറ്​ പദവി ഒഴിയില്ലെന്ന്​ റോബർട്ട്​ മുഗാബെ.

സിംബാ​ബ്​വെ പ്രസിഡൻറ്​ പദവി ഒഴിയില്ലെന്ന്​ റോബർട്ട്​ മുഗാബെ.
  1. ഹരാരെ: സിംബാ​ബ്​വെ പ്രസിഡൻറ്​ പദവി ഒഴിയില്ലെന്ന്​ റോബർട്ട്​ മുഗാബെ. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അടുത്ത ഡിസംബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ താൻ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്​തമാക്കി.

നേരത്തെ സിംബാബ്​വെയിലെ ഭരണ കക്ഷിയായ സാനു പി.എഫ്​ മുഗാബെയെ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന്​ നീക്കിയിരുന്നു. പ്രസിഡൻറ്​ പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കിൽ ഇംപീച്ച്​മ​​​െൻറ്​ നടപടികൾ ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി മുഗാബെ രംഗത്തെത്തിയത്​.

കഴിഞ്ഞയാഴ്​ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയിൽ സമ്മർദം ചെലുത്തി രാജിവെപ്പിക്കാനായിരുന്നു സൈന്യത്തി​​​​െൻറ ശ്രമം. മുഗാബെയുടെ രാജിയാവശ്യപ്പെട്ട്​ ശനിയാഴ്​ച സിംബാബ്​വെയിൽ കൂറ്റൻ റാലി നടന്നിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more