1 GBP =
breaking news

ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന രത്നങ്ങളും വജ്രങ്ങളും ലണ്ടൻ ട്രയിനിലെ യാത്രക്കാരനിൽ നിന്നും മോഷണം പോയി

ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന രത്നങ്ങളും വജ്രങ്ങളും ലണ്ടൻ ട്രയിനിലെ യാത്രക്കാരനിൽ നിന്നും മോഷണം പോയി

ലണ്ടൻ: ഏകദേശം ഒരു മില്യൺ പൗണ്ടോളം വിലയുള്ള രത്നങ്ങളും വജ്രങ്ങളുമടങ്ങിയ പെട്ടി ലണ്ടനിൽ ട്രയിൻ യാത്രക്കാരനിൽ നിന്നും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഏഴര മണിയോടെയാണ് ലണ്ടനിലെ യൂസ്റ്റാൻ സ്റ്റേഷനിൽ നിന്നും റഗ്ബിയിലേക്ക് പുറപ്പെട്ട യാത്രക്കാരനിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.

ബെർമിങ്ഹാമിലെ ജൂവലറി ഡീലറായ 35 വയസ്സ് പ്രായമുള്ള യുവാവാണ് കൊള്ളയടിക്കപ്പെട്ടത്. ബിസിനെസ്സ് ആവശ്യങ്ങൾക്കായി ലണ്ടനിൽ എത്തിയ യുവാവ് തിരിച്ച് പോകുന്നതിനായി യൂസ്റ്റാൻ സ്റ്റേഷനിൽ വൈകുന്നേരം ആറരയോട് കൂടി എത്തിയിരുന്നു. ഏഴരക്ക് പുറപ്പെടേണ്ട വിർജിൻ ട്രയിനിൽ കയറിയ യുവാവ് പെട്ടി ബാഗേജ് റാക്കിൽ വയ്ക്കുകയായിരുന്നു. റഗ്ബിയിൽ ഇറങ്ങുന്ന സമയമാണ് പെട്ടി നഷ്ടപ്പെട്ട വിവരം അറിയുന്നത് തന്നെ.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മറ്റ് യാത്രക്കാരുടെയും മൊഴികൾ ശേഖരിച്ച് വരുന്നു. അതേ സമയം ഇതേ ട്രയിനിൽ യാത്ര ചെയ്ത മറ്റൊരാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇയ്യാളിൽ നിന്നും ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more