1 GBP = 103.89
breaking news

ക്രോയ്ഡോണിൽ ആയുധധാരികളായ കൊള്ളക്കാർ യുവാവിനെ മർദ്ദിച്ചവശനാക്കി ബന്ദിയാക്കിയത് രണ്ടു ദിവസം; മാതാപിതാക്കൾ മോചനദ്രവ്യം നൽകാതെ വന്നപ്പോൾ വീട് കൊള്ളയടിച്ചു

ക്രോയ്ഡോണിൽ ആയുധധാരികളായ കൊള്ളക്കാർ യുവാവിനെ മർദ്ദിച്ചവശനാക്കി ബന്ദിയാക്കിയത് രണ്ടു ദിവസം; മാതാപിതാക്കൾ മോചനദ്രവ്യം നൽകാതെ വന്നപ്പോൾ വീട് കൊള്ളയടിച്ചു

ലണ്ടൻ: ക്രോയ്ഡോണിൽ ഇരുപത്തിനാല്കാരനായ യുവാവിനെ മർദ്ദിച്ചവശനാക്കി രണ്ടു ദിവസം ബന്ദിയാക്കി. തോക്കുധാരികളായ കൊള്ളക്കാരാണ് യുവാവിനെ ബന്ദിയാക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ നാലാം തിയതി ഉച്ച്ക്ക് രണ്ടു മണിയോടെ ക്രോയ്‌ഡോണിലെ ലണ്ടൻ റോഡിലൂടെ നടക്കുകയായിരുന്ന യുവാവിനെയാണ് പരിചയം നടിച്ച് തോൺടൻ ഹീത്തിലെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. തുടർന്ന് തോക്കും കത്തിയും കാട്ടി യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 9000 പൗണ്ട് വിലയുള്ള റോളക്സ് വച്ച് ഉൾപ്പെടെ സകലതും കൈക്കലാക്കിയ സംഘം യുവാവിന്റെ മാതാപിതാക്കളെ വിളിച്ച് പണം ആവശ്യപ്പെടാൻ നിർബന്ധിച്ചു. യുവാവിനെ വിട്ടുകിട്ടുന്നതിന് വലിയൊരു തുകയാണ് സംഘം മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. തുക കിട്ടില്ലെന്ന് ബോധ്യം വന്നതോടെ യുവാവ് താമസിക്കുന്ന വീട്ടിലെത്തി പണമുൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയായിരുന്നു.

സെഡാൻഹാമിലെ വീട്ടിലെത്തിയ കൊള്ളക്കാരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് നോർത്ത് എൻഡിലെ മെട്രോ ബാങ്കിൽ നിന്നും യുവാവിനെ നിർബന്ധിച്ച് പണം പിൻവലിക്കാനെത്തിയതോടെയാണ് കാറിൽ ഇരിക്കുകയായിരുന്ന കൊള്ളക്കാരെ കബളിപ്പിച്ച് യുവാവ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് ക്രോയ്ഡോൺ മിൻസ്റ്റർ പള്ളിയിലെത്തിയ യുവാവ് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. സഹോദരങ്ങളായ അലി ടെർവിഷിനെയും(28) സിനാൻ ഡെർവിഷിനെയും(19) പോലീസ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നുണ്ട്. കൂടാതെ 38ഉം 58 ഉം വയസ്സുള്ള രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more