1 GBP =
breaking news

ജില്ലയെ നടുക്കി വീണ്ടും മോഷണം: ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും 1ലക്ഷം രൂപയും കവര്‍ന്നു

ജില്ലയെ നടുക്കി വീണ്ടും മോഷണം: ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും 1ലക്ഷം രൂപയും കവര്‍ന്നു

ആലുവ : എറണാകുളം ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറു പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

മമ്പുറത്ത് സന്ദര്‍ശനത്തിന് പോയ അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more