1 GBP = 103.12

ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു; ഓരോ വോട്ടര്‍ക്കും വിതരണം ചെയ്തത് 4000രൂപ വീതം; പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും

ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു; ഓരോ വോട്ടര്‍ക്കും വിതരണം ചെയ്തത് 4000രൂപ വീതം; പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും

ചെന്നൈ: ചെന്നൈ ആര്‍.കെ നഗറില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടിനെത്തുടര്‍ന്ന് മാറ്റിവച്ചു. ബുധനാഴ്ച നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചത്. പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണം നല്‍കി സ്വാധീനിക്കാന്‍ ഭരണകക്ഷിയായ എഐഎഡിഎംകെ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി.

തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് വരണാധികാരിയും പണം നല്‍കിയെന്നു തെളിയിക്കുന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ആദായനികുതി വകുപ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വോട്ടര്‍മാര്‍ക്ക് കോടികള്‍ നല്‍കാന്‍ പണമൊഴുക്കിയതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. ഓരോ വോട്ടര്‍ക്കും 4000 രൂപ വീതം നല്‍കുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും മന്ത്രി വിജയഭാസ്‌കറിന്റെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനാണ് ഇവിടെ എഐഎഡിഎംകെക്കായി മത്സരിക്കുന്നത്. വിമതവിഭാഗത്തെ പ്രധാനിയായ ഇ.മധുസൂദനനെയാണ് പനീര്‍സെല്‍വം വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എം മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more