1 GBP = 102.95
breaking news

റേഡിയോ ജോക്കിയുടെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ

റേഡിയോ ജോക്കിയുടെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂർ ‘നൊസ്റ്റാൾജിയ’ നാടൻപാട്ട് സംഘാംഗം മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷിന്റെ കൊലപാതകം വിദേശത്ത് നിന്നുള്ള ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശികളായ നാല് പേരെ തിരിച്ചറിഞ്ഞതായും ഇപ്പോൾ അറസ്റ്റിലായവർ കൊലയാളികൾക്ക് വാഹന സൗകര്യം ഏർപ്പാടാക്കിയവരാണെന്നും പൊലീസ് വ്യക്തമാക്കി.
രാജേഷിന്റെ കൊലപാതകം ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാസംഘമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അയൽജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റെക്കാർഡിംഗ്’ സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്‌റ്റ് കാറിൽ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതിൽ മുഖംമറച്ച ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൈപ്പറ്റി അറ്റുപോവുകയും കാൽപ്പത്തി വെട്ടേറ്റ് ചിതറിപ്പോവുകയും ചെയ്തു. ഒറ്റ ആയുധം കൊണ്ടാണ് വെട്ടിയത്. രാജേഷിന്റെ സുഹൃത്ത് കുട്ടനെയും ഇയാളാണ് വെട്ടിയത്.

ക്വട്ടേഷൻ സംഘമെത്തിയ ചുവന്നകാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും സ്വിഫ്റ്റ് കാറിന്റെ വശങ്ങളിലെ ദൃശ്യങ്ങളേ കിട്ടിയുള്ളൂ. കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജേഷ് കലാപരിപാടി അവതരിപ്പിച്ച നാവായിക്കുളം ക്ഷേത്രത്തിൽ അക്രമിസംഘം എത്താനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more