1 GBP = 103.12

ഫ്രാൻസിലെ റിറ്റ്സ് ഹോട്ടലിലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച ശ്രമം ; അഞ്ചാംഗ സംഘം എത്തിയത് ആയുധങ്ങളുമായി; മൂന്ന് മോഷ്ടാക്കളെ പോലീസ് സംഭവസ്ഥാലത്ത് വച്ച് തന്നെ പിടികൂടി; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

ഫ്രാൻസിലെ റിറ്റ്സ് ഹോട്ടലിലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച ശ്രമം ; അഞ്ചാംഗ സംഘം എത്തിയത് ആയുധങ്ങളുമായി; മൂന്ന് മോഷ്ടാക്കളെ പോലീസ് സംഭവസ്ഥാലത്ത് വച്ച് തന്നെ പിടികൂടി; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

പാ​രീ​സ്: പാ​രീ​സി​ലെ റിറ്റ്സ് ഹോട്ടലിലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച. മുഖം മൂടി ധരിച്ചെത്തിയ ആ​യു​ധ ധാ​രി​ക​ളാ​യ അഞ്ച് കവർച്ചക്കാരാണ് മോഷണത്തിന് ശ്രമം നടത്തിയത്. . ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​ നഗരത്തിലെ പ്ര​ശ​സ്ത​മാ​യ റി​റ്റ്സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കവർച്ച നടന്നത്.

റി​റ്റ്സ് ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്ന ജ്വ​ല്ല​റി​യു​ടെ ജ​ന​ൽ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച​ക്കാ​ർ ഉ​ള്ളി​ൽ ക​ട​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് ദ​ശ​ല​ക്ഷം പൗണ്ട് അടുപ്പിച്ച് കവർച്ച ചെയ്യാനുള്ള ശ്രമമാണ് നടന്നത്. പ്ലെ​യ്സ് വെ​ൻ​ഡോ​മി​ലാ​ണ് ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ റി​റ്റ്സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. റിറ്റ്സ് ഹോട്ടലിന് സമീപത്തായി തന്നെ ഫ്രഞ്ച് നിയമകാര്യ വകുപ്പിന്റെ ഓഫീസാണ് പ്രവർത്തിക്കുന്നത്. ഫ്രഞ്ച് ആർമി സംരക്ഷണം നൽകുന്ന കെട്ടിടത്തിന് ചേർന്ന് തന്നെയാണ് റിറ്റ്സ് ഹോട്ടലും സ്ഥിതി ചെയ്യുന്നത്. കവർച്ചാ ശ്രമം നടന്നയുടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. മൂന്ന് മോഷ്ടാക്കളെ പോലീസ് കീഴടക്കി, രണ്ടു പേർ പുറകിലെ വാതിലിൽ കൂടി ഓടി രക്ഷപ്പെട്ടു. മോപ്പഡിലെത്തിയ അഞ്ചാംഗ സംഘമാണ് കവർച്ചാ ശ്രമത്തിന് പിന്നിൽ.

നിരവധി ആഭരണശാലകളും ഡിസൈനർ ഷോറൂമുകളും ഉള്ള റിറ്റ്സ് ഹോട്ടലിന്റെ ജനാലകൾ തകർത്ത് ഉള്ളിൽ കടന്ന കവർച്ചാ സംഘം വെടിയുതിർത്ത ശേഷമാണ് കവർച്ചക്കുള്ള ശ്രമാംരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more